1500 രൂപയുടെ സ്കോളർഷിപ്പ് 50,000 കുട്ടികൾക്ക്, വൻ പ്രഖ്യാപനവുമായി തദ്ദേശ വകുപ്പ്; ശുചിത്വ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയാക്കണം

Published : Oct 16, 2025, 01:02 PM IST
Note

Synopsis

മാലിന്യമുക്ത കേരളം എന്ന ലക്ഷ്യത്തോടെ തദ്ദേശ സ്വയം ഭരണ വകുപ്പ് വിദ്യാർത്ഥികൾക്കായി 1500 രൂപയുടെ സ്കോളർഷിപ്പ് പ്രഖ്യാപിച്ചു. ശുചിത്വ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്ന ആറ് മുതൽ പ്ലസ് വൺ വരെയുള്ള 50,000 വിദ്യാർത്ഥികൾക്കാണ് ഈ അവസരം. 

തിരുവനന്തപുരം: മാലിന്യമുക്ത കേരളം എന്ന ലക്ഷ്യത്തോടെ, തദ്ദേശ സ്വയം ഭരണ വകുപ്പ് വിദ്യാർത്ഥികൾക്കായി 1500 രൂപയുടെ സ്കോളർഷിപ്പ് പ്രഖ്യാപിച്ചു. ശുചിത്വവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കുന്ന സംസ്ഥാനത്തെ 50,000 കുട്ടികൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. ആറ്, ഏഴ്, എട്ട്, ഒമ്പത്, പ്ലസ് വൺ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് ഈ വർഷം സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അവസരം. മാലിന്യ സംസ്കരണത്തിൽ പുതുതലമുറയുടെ പങ്കാളിത്തം ഉറപ്പാക്കുക, അവബോധം വളർത്തുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു

സ്കോളർഷിപ്പ് ലഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ

വിദ്യാർത്ഥികളുടെ ഇടപെടലുകളെ അടിസ്ഥാനമാക്കിയാണ് സ്കോളർഷിപ്പ് നൽകുന്നത്. ഇതിനായി പൂർത്തിയാക്കേണ്ട പ്രധാന പ്രവർത്തനങ്ങൾ താഴെ പറയുന്നവയാണ്:

ഗാർഹിക മാലിന്യ സംസ്കരണം: സ്വന്തം വീട്ടിലെ മാലിന്യ സംസ്കരണ രീതികൾ നിരീക്ഷിക്കുകയും, അത് മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകുകയും ചെയ്യണം.

പരിസര നിരീക്ഷണം: സമീപപ്രദേശങ്ങളിലെ വീടുകളിലെയും സ്ഥാപനങ്ങളിലെയും മാലിന്യ സംസ്കരണ രീതികൾ മനസിലാക്കുകയും, ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യണം.

ഗ്രീൻ പ്രോട്ടോകോൾ: ഗ്രീൻ പ്രോട്ടോകോൾ എങ്ങനെ പാലിക്കാം എന്ന് മനസിലാക്കി പ്രചരിപ്പിക്കണം.

മാലിന്യം തരംതിരിക്കൽ: മാലിന്യം തരംതിരിക്കുന്ന രീതികളെക്കുറിച്ച് വ്യക്തമായി അറിയുകയും, അതിന്‍റെ പ്രാധാന്യം മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്യണം.

മാലിന്യം കുറയ്ക്കൽ: മാലിന്യത്തിന്‍റെ അളവ് കുറയ്ക്കുന്നതിനുള്ള പ്രായോഗിക ശ്രമങ്ങളിൽ ഏർപ്പെടണം.

മാലിന്യമുക്തമായ ഒരു കേരളം സൃഷ്ടിക്കുന്നതിനും നിലനിർത്തുന്നതിനും പുതിയ തലമുറയുടെ സഹകരണവും പിന്തുണയും അനിവാര്യമാണെന്നും, എല്ലാ വിദ്യാർത്ഥികളുടെയും പിന്തുണ ഈ ഉദ്യമത്തിൽ അഭ്യർത്ഥിക്കുന്നതായും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. സ്കോളർഷിപ്പിനായുള്ള കൂടുതൽ വിവരങ്ങൾ ഉടൻ ലഭ്യമാക്കും.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ദിലീപിനെ വെറുതെവിട്ട കേസ് വിധിക്ക് പിന്നാലെ പ്രതികരണവുമായി അഖിൽ മാരാര്‍, 'സത്യം ജയിക്കും, സത്യമേ ജയിക്കൂ..'
തിരുവനന്തപുരത്ത് ഒന്‍പതാം ക്ലാസുകാരിക്കുനേരെ അച്ഛന്‍റെ ക്രൂരമര്‍ദനം; ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി ഗുരുതരാവസ്ഥയിൽ