കെപിസിസി ഭാരവാഹി പട്ടിക: അറുപത് കഴിഞ്ഞ പലരെയും ഒഴിവാക്കിയേക്കും, അന്തിമ ലിസ്റ്റ് രാഹുൽ കണ്ടശേഷം

By Web TeamFirst Published Nov 15, 2019, 2:53 PM IST
Highlights
  • എഐസിസിയിലേക്ക് പരാതി പ്രളയം, പ്രസിഡന്‍റിന് എതിരെയും പരാതി 
  • ഗ്രൂപ്പുകൾക്ക് കുട പിടിക്കുന്നു എന്ന് ആക്ഷേപം, അറുപത് കഴിഞ്ഞ പലരെയും ഒഴിവാക്കിയേക്കും  

ദില്ലി: കെപിസിസി ഭാരവാഹി പട്ടികയെ ചൊല്ലി എഐസിസിയിലേക്ക് പരാതി പ്രളയം. ഇരട്ട പദവി മുതൽ  അറുപത് വയസ് കഴിഞ്ഞവരെ പട്ടികയിൽ കുത്തിനിറച്ചതിൽ അടക്കമുള്ള അസംതൃപ്തികളാണ് എഐസിസിക്ക് മുന്നിൽ എത്തുന്നത്. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെയും പരാതി പ്രവാഹമാണ്.  ഗ്രൂപ്പുകൾക്ക് കുടപടിക്കുന്നു എന്ന ആരോപണമാണ് പ്രധാനമായും കെപിസിസി പ്രസിഡന്‍റിന് നേരെ ഉയരുന്നത്. ഗ്രൂപ്പുകൾ നൽകിയ പട്ടിക അപ്പാടെ അധ്യക്ഷൻ അംഗീകരിച്ചെന്നും പരാതിയുണ്ട്.

ഒട്ടേറെ പരാതികൾ ഉയര്‍ന്ന സാഹചര്യത്തിൽ സാധ്യത പട്ടിക വിശദമായ പരിശോധനക്ക് വിധേയമാക്കാനാണ് എഐസിസി തീരുമാനമെന്നാണ് വിവരം. കാര്യമായ ഇടപെടലും ദേശീയ കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് ഉണ്ടായേക്കും. പട്ടികയിലെ അറുപത് കഴിഞ്ഞവരിൽ പലരെയും ഒഴിവാക്കുമെന്നും വിവരമുണ്ട്. യുവാക്കളെ കൂടുതൽ ഉൾപ്പെടുത്താനാണ് ആലോചന. രാഹുൽ ഗാന്ധി കണ്ട ശേഷമാകും ഭാരവാഹി പട്ടികയ്ക്ക്  അന്തിമ അംഗീകാരം നല്‍കുന്നത്.

click me!