
തിരുവനന്തപുരം: ശബരിമലയിൽ വൻ വരുമാന നഷ്ടമാണ് ഉണ്ടായിട്ടുള്ളതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ സാമ്പത്തിക പ്രതിസന്ധിക്ക് ശബരിമലയിലെ വരുമാന നഷ്ടവും കാരണമാണ്. വരുന്ന മാസങ്ങളിൽ ജിവനക്കാര്‍ക്ക് ശമ്പളവും പെൻഷനും അടക്കമുള്ള ആനുകൂല്യങ്ങൾ നൽകാൻ പോലും തുക തികയാത്ത സാഹചര്യം നിലവിലുണ്ടെന്നും ദേവസ്വം മന്ത്രി നിയമസഭയെ അറിയിച്ചു.
ശബലയിലെ വരുമാനത്തിൽ ഒരു രൂപ പോലും സര്‍ക്കാര്‍ എടുക്കുന്നില്ല. കാണിക്ക ചലഞ്ച് പോലുള്ള കുപ്രചാരണങ്ങൾ തള്ളിക്കളയണമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആവശ്യപ്പെട്ടു.
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് സര്‍ക്കാര്‍ 100 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ആദ്യഘട്ടമെന്ന നിലയിൽ മുപ്പത് കോടി രൂപ കൈമാറിയിട്ടുണ്ടെന്നും കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്ന് പറയാൻ ധൈര്യം ഉണ്ടോ എന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതിപക്ഷത്തെ വെല്ലുവിളിക്കുകയും ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam