ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ചികിത്സയിലിരുന്ന യുവാവ് മരിച്ചു

Published : Nov 03, 2024, 10:25 AM IST
ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ചികിത്സയിലിരുന്ന യുവാവ് മരിച്ചു

Synopsis

കഴിഞ്ഞ 31 ന് രാത്രിയില്‍ കുന്നം - പടി.കോടിക്കുളം റോഡിലാണ് അപകടമുണ്ടായത്. 

ഇടുക്കി: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. കരിങ്കുന്നം പഴയമറ്റം ഒറ്റല്ലൂര്‍ മറ്റത്തിലാനിക്കല്‍ മാത്യുവിന്റെ മകന്‍ ജീവന്‍ (28) ആണ് മരിച്ചത്. കഴിഞ്ഞ 31 ന് രാത്രിയില്‍ കുന്നം - പടി.കോടിക്കുളം റോഡില്‍ ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. 

പടി.കോടിക്കുളത്തുള്ള കമ്പനിയില്‍ ജോലി കഴിഞ്ഞ് തിരികെ വരുന്നതിനിടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ജീവന്‍ മാത്യു ചികിത്സക്കിടെ വെള്ളിയാഴ്ച വൈകിട്ട് മരിച്ചു. മാതാവ്:അച്ചാമ്മ. സഹോദരന്‍: ജിനോയി മാത്യു. സംസ്‌കാരം കരിങ്കുന്നം നെടിയകാട് പള്ളിയില്‍.

READ MORE: ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം പടയപ്പ വീണ്ടും തലയാറിലെത്തി; ഓട്ടോറിക്ഷ തകര്‍ത്തു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നിറയെ യാത്രക്കാർ, തിരക്ക് കാരണം വാതിൽ അടഞ്ഞില്ല, പ്രിയദർശിനിയിൽ നിന്നും തെറിച്ച് വീണ് വിദ്യാർത്ഥിനിക്ക പരിക്ക്
മഞ്ഞ കാർഡിന് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 10 മുതൽ, കിറ്റിൽ 16 ഇനം സാധനങ്ങൾ, ഓണച്ചന്ത ഓഗസ്റ്റ്‌ 8 മുതൽ