
കണ്ണൂര്‍'; ബൈക്ക് യാത്രക്കാരെ ഇടിച്ച് തെറിപ്പിച്ച് കാർ നിർത്താതെ പോയ സംഭവത്തിൽ ധർമ്മശാല കെഎപി ക്യാമ്പിലെ അഞ്ച് കോൺസ്റ്റബിൾമാർക്ക് സസ്പെൻഷൻ. കാറിടിച്ച് ബൈക്ക് യാത്രക്കാർ റോഡിൽ വീണ് കിടന്നെങ്കിലും കാർ നിർത്താതെ പോകുകയായിരുന്നു.
കഴിഞ്ഞ മെയ് 30ന് രാത്രി 7.30 നാണ് സംഭവം. എൻ കെ രമേശൻ, ടി ആർ പ്രജീഷ്, കെ സന്ദീപ്, പി കെ സായൂജ്, ശ്യാം കൃഷ്ണൻ എന്നിവരെയാണ് സർവ്വീസിൽ നിന്ന് സസ്പെൻറ് ചെയ്തത്.
Read Also: മദ്യലഹരിയില്‍ അച്ഛന് മകന്‍റെ ക്രൂരമര്‍ദ്ദനം; സംഭവം കണ്ണൂരില്‍, പ്രതി പിടിയില്‍
കണ്ണൂരിൽ മദ്യലഹരിയില്‍ അച്ഛനെ മകൻ നിലത്തിട്ട് ചവിട്ടി. പേരാവൂർ ചൗള നഗർ എടാട്ടാണ് പാപ്പച്ചനെ (65) മകന്‍ മാർട്ടിൻ ഫിലിപ്പ് ക്രൂരമായി ആക്രമിച്ചത്. പ്രതി പിടിയിലായതായി പൊലീസ് പറഞ്ഞു.
ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം നടന്നത്. രണ്ട് മണിയോടെ മാര്‍ട്ടിന്‍ പാപ്പച്ചനെ ആക്രമിക്കുകയായിരുന്നു. വീട്ടിനകത്തുള്ള സാധനങ്ങളും വലിച്ച് പുറത്തിട്ട് തകർത്തു. വീട്ടുകാർ തന്നെ പകർത്തിയ ദൃശ്യങ്ങൾ പുറത്ത് വന്നു.
പുലര്‍ച്ചെ പൊലീസെത്തി പാപ്പച്ചനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ നോക്കിയെങ്കിലും തനിക്ക് കുഴപ്പമില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, ദേഹത്ത് പരിക്കുകളുണ്ടെന്ന് പൊലീസ് പറയുന്നു. മാര്‍ട്ടിന്‍ സ്ഥിരമായി മദ്യപിച്ച് വന്ന് വഴക്കുണ്ടാക്കുന്നയാളാണെന്ന് അയല്‍വാസികള്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam