മരണക്കുരുക്കായി കേബിൾ, കൊച്ചിയിൽ വീണ്ടും കേബിൾ കുരുങ്ങി അപകടം, ബൈക്ക് യാത്രക്കാരന് പരിക്ക്

By Web TeamFirst Published Jan 9, 2023, 1:05 PM IST
Highlights

തേവയ്ക്കൽ സ്വദേശി എ.കെ ശ്രീനിയെ കളമശേരി മെഡിക്കൽ  കോളേജിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് ആറരയോടെയാണ് അപകടമുണ്ടായത്. 

കൊച്ചി : കൊച്ചിയിൽ അപകടക്കെണിയൊരുക്കി കേബിളുകൾ. തൂങ്ങിക്കിടന്ന കേബിൾ കഴുത്തിൽ കുരുങ്ങി കൊച്ചിയിൽ ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. കളമശേരി തേവയ്ക്കലിൽ വെച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ എ.കെ ശ്രീനിക്കാണ് പരിക്കേറ്റത്. കേബിൾ കഴുത്തിലും മുഖത്തും കുരുങ്ങിയ ശ്രീനി അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. 

ഇന്നലെ വൈകീട്ട് ആറരയോടെയാണ് അപകടമുണ്ടായത്. മകനൊപ്പം ഇരുചക്രവാഹനത്തിൽ പോകുകയായിരുന്നു ശ്രീനി. അപകടാവസ്ഥയിൽ തൂങ്ങിക്കിടന്ന കേബിൾ വാഹനമോടിച്ച വയർ മുഖത്തും കഴുത്തിലും കുരുങ്ങി.കേബിൾ വലിഞ്ഞ് സ്ട്രീറ്റ്‌ലൈറ്റ് തകർന്നു താഴെ വീണു. ബൈക്ക് മറിയാതിരുന്നതിനാലാണ് വലിയ അപകടം ഒഴിവായത്. വാഹനം നിയന്ത്രിച്ചത് കൊണ്ട് മകൻ അപകടത്തിൽ പെട്ടില്ല. ശ്രീനി കളമശേരി മെ‍ഡിക്കൽ കോളേജിൽ ചികിത്സ തേടി. തൃക്കാക്കര പൊലീസിൽ പരാതിയും നൽകി.

എറണാകുളം ചന്ദ്രശേഖര മേനോൻ റോഡിൽ കേബിൾ കുരുങ്ങി ദമ്പതികൾക്ക് പരിക്കേറ്റത് ഡിസംബറിലാണ്. അപകടകരമായി കിടക്കുന്ന എല്ലാ കേബിളുകളും നീക്കചെയ്യണമെന്ന് ഹൈക്കോടിയുടെയും മനുഷ്യാവകാശ കമ്മീഷന്‍റെയും ഉത്തരവുകളുണ്ട്. എന്നാൽ ഉത്തരവുകൾ  നഗരത്തിൽ പ്രധാന റോഡുകളിൽ മാത്രം നടപടിയൊതുങ്ങുന്നുവെന്നാണ് ആക്ഷേപം. 

തിരുവനന്തപുരത്ത് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം, വലിച്ചിഴച്ച ബൈക്കിന് തീപിടിച്ചു 

തിരുവനന്തപുരം തിരുവല്ലത്ത് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. വിഴിഞ്ഞം സ്വദേശി ഹാരിസ് ഖാൻ (23) ആണ് മരിച്ചത്. എതിരെ മീൻ കയറ്റി വന്ന ലോറിയിൽ ഇടിച്ചാണ് അപകടമുണ്ടായത്. ലോറിയിൽ കുരുങ്ങിയ ബൈക്ക് 200 മീറ്റർ വലിച്ചു കൊണ്ടുപോയി. ഇതോടെ ബൈക്കിന് തീ പിടിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഹാരിസ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. ഈ പ്രദേശത്തെ അശാസ്ത്രീയ റോഡ് നിർമ്മാണവും ഗതാഗത നിയന്ത്രണത്തിലെ അപാകതകളും വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. രാത്രികാലങ്ങളിൽ ഇവിടെ അപകടം പതിവായിരിക്കുകയാണ്.  

ബലാത്സംഗ കേസ് പ്രതി ഇൻസ്പെക്ടർ പി ആർ സുനുവിനെ പൊലീസ് സേനയിൽ നിന്ന് പിരിച്ചു വിട്ടു

 

click me!