ബിനീഷ് കോടിയേരിക്ക് എതിരായ നടപടി ഗുരുതരമെന്ന് മുല്ലപ്പള്ളി; കേരളം ഭരിക്കുന്നത് കൊള്ളസംഘം

Published : Sep 26, 2020, 11:22 AM ISTUpdated : Sep 26, 2020, 11:39 AM IST
ബിനീഷ് കോടിയേരിക്ക് എതിരായ നടപടി ഗുരുതരമെന്ന് മുല്ലപ്പള്ളി; കേരളം ഭരിക്കുന്നത് കൊള്ളസംഘം

Synopsis

ആത്മാഭിമാനം ഉണ്ടെങ്കിൽ സി പി എം സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിയുടെ തടവറയിൽ നിന്ന് പുറത്തു വരണമെന്ന് കെപിസിസി പ്രസിഡന്‍റ് 

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് എടുത്ത നടപടി ഗൗരവമുള്ളതെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കേരളം ഭരിക്കുന്നത് കൊള്ള സംഘമാണ്. കേരളം കുറ്റവാളികളുടെ തലസ്ഥാനമായി മാറിയ അവസ്ഥയാണ് ഇപ്പോഴുള്ളത്. ആത്മാഭിമാനം ഉണ്ടെങ്കിൽ സി പി എം സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിയുടെ തടവറയിൽ നിന്ന് പുറത്തു വരണമെന്ന് കെപിസിസി പ്രസിഡന്‍റ്  ആവശ്യപ്പെട്ടു

ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതി ആരോപണങ്ങളിൽ മുഖ്യമന്ത്രിയുടെ ദാസൻമാരായ ഉദ്യോഗസ്ഥരെ കൊണ്ടാണ് വിജിലൻസ് അന്വേഷണം നടത്തിയത്. സിബിഐ വരുമെന്ന് അറിഞ്ഞാണ് വിജിലൻസിനെ കൊണ്ട് സെക്രട്ടേറിയറ്റിൽ നിന്ന് ഫയലുകൾ മാറ്റിയതെന്നും മുല്ലപ്പള്ളി ആരോപിച്ചു. അന്വേഷണം ശരിയായ രീതിയിൽ നടന്നാൽ മുഖ്യമന്ത്രി ഇരുമ്പഴിയ്ക്കുള്ളിൽ പോകും

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രിസ്മസ്-പുതുവത്സര സ്‌പെഷ്യല്‍ ഡ്രൈവ്; വിവിധയിടങ്ങളിൽ കഞ്ചാവ് പിടികൂടി, പിടിയിലായത് ഇതര സംസ്ഥാനക്കാർ
രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ താഴ്ന്നുപോയ പ്രമാടത്തെ വിവാദ ഹെലിപ്പാട് പൊളിക്കുന്നു