
തിരുവനന്തപുരം: കോട്ടയത്തെ മിന്നുന്ന വിജയം എൽഡിഎഫിന്റെ വിജയമാണെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം. എൽഡിഎഫിലെ ഓരോ ഘടകക്ഷിയുടെയും വിജയമാണത്. അല്ലാതെ വിജയത്തെ ഇങ്ങനെ കംപാർട്ട്മെന്റ് തിരിച്ച് ഇത് ഈ ആളിന്റെ വിജയം അത് ആ പാർട്ടിയുടെ വിജയം എന്ന് അവകാശപ്പെടുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ജോസ് കെ മാണിയെ ഒപ്പം കൂട്ടിയ മുന്നണിതീരുമാനം വിജയമാണ് എന്നതിന്റെ പ്രതിഫലനമല്ലേ കോട്ടയത്തേത് എന്ന ചോദ്യത്തോടായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം.
ഇത് നേരത്തെ തന്നെ മുന്നിൽക്കണ്ട വിജയമാണ്. അത്രയധികം നല്ല കാര്യങ്ങളാണ് ജനങ്ങൾക്ക് വേണ്ടി സർക്കാർ ചെയ്തത്. അങ്ങനെയൊരു മുന്നണി ജയിക്കണമെന്ന് ജനങ്ങൾ തീരുമാനിച്ചതാണ്. ജോസ് കെ മാണി വിഭാഗം വന്നത് ഗുണം ചെയ്തിട്ടുണ്ട്. അതിനപ്പുറം അതിനെപ്പറ്റി അമിതമായി കൊട്ടിഘോഷിക്കേണ്ട കാര്യമില്ല. ജോസ് കെ മാണിയുടെ വരവിന് അർത്ഥം ഒന്നുമില്ല എന്നല്ല. അതിന് അതിന്റേതായ അർത്ഥമുണ്ട്. അതിനെ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗീകരിക്കുന്നുമുണ്ട് എന്നും ബിനോയ് വിശ്വം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam