'ഇടയനൊപ്പം ഒരു ദിവസം' അവസാനിപ്പിച്ചത് ബിഷപ്പിന്റെ മോശം സ്വഭാവത്തിനാലെന്ന് പ്രോസിക്യൂഷൻ, തള്ളി കോടതി

Published : Jan 15, 2022, 09:45 AM ISTUpdated : Jan 15, 2022, 09:51 AM IST
'ഇടയനൊപ്പം ഒരു ദിവസം' അവസാനിപ്പിച്ചത് ബിഷപ്പിന്റെ മോശം സ്വഭാവത്തിനാലെന്ന് പ്രോസിക്യൂഷൻ, തള്ളി കോടതി

Synopsis

ബിഷപ് തന്റെ ചുമലിൽ കൈവെച്ചെന്നും ശരീരത്തോട് വലിച്ചടുപ്പിച്ചെന്നും മറ്റൊരു കന്യാസ്ത്രി മൊഴി നൽകിരുന്നു. ഈ മൊഴിക്ക് ഈ വിചാരണയുമായി നേരിട്ട് ബന്ധമില്ലെന്നാണ് കോടതിയുടെ നിലപാട്.

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ (Kerala Nun Rape Case) ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ (Franco Mulakkal) കുറ്റവിമുക്തനാക്കിയ കോടതി വിധിയുടെ കൂടുതല്‍ വിശദാംശങ്ങൾ പുറത്ത്. പ്രോസിക്യൂഷൻ നിരത്തിയ തെളിവുകളെല്ലാം നിരാകരിച്ചാണ് കോടതിയുടെ വിധി. 

'ഇടയനൊപ്പം ഒരു ദിവസം' എന്ന ജലന്ധർ രൂപതയുടെ പരിപാടി അവസാനിപ്പിക്കേണ്ടിവന്നത് ബിഷപ്പിന്റെ കന്യാസ്ത്രീകളോടുള്ള  മോശം പെരുമാറ്റത്തിനാലാണെന്നായിരുന്നു പ്രോസിക്യൂഷൻ ഉയർത്തിയ ഒരു വാദം. ബിഷപ്പിന്റെ പെരുമാറ്റം മൂലമാണ് പരിപാടിക്കെത്തുന്ന കന്യാസ്ത്രീകളുടെ എണ്ണം കുറഞ്ഞതെന്നും  പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. എന്നാൽ ഇത്  നിലനിൽക്കില്ലെന്നാണ് കോടതി വിധിയിൽ പറയുന്നത്. തിരക്കുകൾ മൂലം ബിഷപ്പിന് ചടങ്ങിൽ പങ്കെടുക്കാനാകാതെ വന്നതോടെ ഇതിൽ പങ്കെടുക്കുന്ന കന്യാസ്ത്രിമാരുടെ എണ്ണത്തിൽ കുറവുണ്ടായെന്നും ജലന്ധർ രൂപത ഹാജരാക്കിയ രേഖകൾ ഇതിന് തെളിവാണെന്നും കോടതി നിരീക്ഷിച്ചു. 

ബിഷപ്പിന് മോശം സ്വഭാവമുണ്ടെന്ന് സ്ഥാപിക്കാൻ രണ്ട് സാക്ഷികളെയാണ് പ്രോസിക്യുഷൻ അവതരിപ്പിച്ചത്. ഇതിൽ ഒരാൾ കോടതിയിൽ ആരോപണം ഉന്നയിച്ചില്ല. ബിഷപ് തന്റെ ചുമലിൽ കൈവെച്ചെന്നും ശരീരത്തോട് വലിച്ചടുപ്പിച്ചെന്നും മറ്റൊരു കന്യാസ്ത്രി മൊഴി നൽകിരുന്നു. ഈ മൊഴിക്ക് ഈ വിചാരണയുമായി നേരിട്ട് ബന്ധമില്ലെന്നാണ് കോടതിയുടെ നിലപാട്. ബിഷപ്പ് ജലന്ധറിന്റെ ചുമതലയേറ്റശേഷം 18 കന്യാസ്ത്രികൾ മഠം വിട്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ മറ്റൊരു ആരോപണം. എന്നാൽ കന്യാസ്ത്രീകൾ മഠം വിട്ടത് വ്യക്തിപരമായ തീരുമാനമാണെന്നും ബിഷപ്പിന്റെ മോശം പെരുമാറ്റം കൊണ്ടോ ലൈംഗിക പീഡനത്തെ തുടർന്നോ ആണെന്നതിന് തെളിവില്ലെന്നുമാണ് കോടതിയുടെ നിലപാട്. 

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുതെ വിടുകയായിരുന്നു. ബിഷപ്പ് കുറ്റം ചെയ്തെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നാണ് കോടതി വിധി പ്രസ്താവത്തിൽ പറയുന്നത്. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്. 

കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ (Kerala Nun Rape Case) ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ (Franco Mulakkal) വെറുതെ വിട്ടുകൊണ്ടുള്ള വിധിയിലെ വിശദമായ വിവരങ്ങൾ ഇവിടെ വായിക്കാം Bishop franco case : കന്യാസ്ത്രീയുടെ മൊഴിയിലെ പൊരുത്തക്കേടുകൾ, വിധിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Bishop franco case : 'നിരാശയോടെ മുഖം മറച്ച് വെറുതെയിരിക്കില്ല'; അതിജീവിത പൊതു സമൂഹത്തിലേക്ക്

 

 

PREV
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K