
തിരുവനന്തപുരം: അഭയ കേസിൽ പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി വിധിയിൽ പ്രതികരണവുമായി ലത്തീൻ അതിരൂപത ആർച്ച് ബിഷപ് സൂസൈപാക്യം. ഒരു സഭയെ സംബന്ധിച്ച കേസായതിനാൽ അതിൽ നിന്ന് ഒഴിഞ്ഞ് മാറാനാകില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. തെറ്റുകൾ മനുഷ്യ സഹജമാണ്. തെറ്റുകൾ തിരുത്തി മുന്നോട്ട് പോകാൻ കഴിയണം. ചില സഭാ പ്രവർത്തകരുടെ ഭാഗത്ത് നിന്നുണ്ടായ തെറ്റുകൾ സഭാ കുടുംബത്തിന് തന്നെയാണ് നാണക്കേട് എന്നും ആർച്ച് ബിഷപ് പറഞ്ഞു.
കുടുംബത്തിന്റെ വേദനയായാണ് വിധിയെ കാണുന്നത്. തെറ്റ് ചെയ്തു എന്ന് ഇന്നും വിശ്വസിക്കാൻ പ്രയാസമാണ്. അവർ തെറ്റുകർ അല്ലെങ്കിൽ നീതി ലഭിക്കാൻ മുന്നോട്ട് പോവണം. സഭാ അംഗങ്ങൾക്ക് എതിരെ വന്ന വിധിയിൽ നമുക്കും വേദനയുണ്ട്. തെറ്റ് ചെയ്തെങ്കിൽ ശിക്ഷ അനുഭവിക്കണമെന്നും സൂസൈപാക്യം പറഞ്ഞു.
Read Also: 'എന്‍റെ മകൾക്ക് എന്തുപറ്റി?' ഐക്കരകുന്നിൽ തോമസിന്‍റെയും ലീലാമ്മയുടെയും കണ്ണീരിന് ഒടുവിൽ നീതിയുടെ മറുപടി...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam