'വയനാടിന് വേണ്ടി എംപി എന്ന നിലയിൽ ഒന്നും ചെയ്യുന്നില്ല, ഒരു രൂപയുടെ വികസനവുമില്ല'; രാഹുലിനെതിരെ ബിജെപി

Published : Feb 13, 2023, 03:05 PM ISTUpdated : Feb 13, 2023, 04:21 PM IST
'വയനാടിന് വേണ്ടി എംപി എന്ന നിലയിൽ ഒന്നും ചെയ്യുന്നില്ല, ഒരു രൂപയുടെ വികസനവുമില്ല'; രാഹുലിനെതിരെ ബിജെപി

Synopsis

.കേന്ദ്ര ഫണ്ട് വിനിയോഗിക്കാനുള്ള ഒരു യോഗത്തിലും രാഹുൽ  പങ്കെടുക്കുന്നില്ല.മരിച്ച ആളുകളുടെ വീട്ടിൽ പോയി രാഹുൽ നടത്തുന്നത് നാടകം.കടയിൽ കയറി പൊറോട്ട കഴിച്ചാൽ വികസനം ആകില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍

കോഴിക്കോട്:രാഹുൽ ഗാന്ധിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി  ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍.വയനാടിന് വേണ്ടി എംപി എന്ന നിലയിൽ രാഹുൽ ഗാന്ധി ഒന്നും ചെയ്യുന്നില്ല.കേന്ദ്ര ഫണ്ട് വിനിയോഗിക്കാൻ ഉള്ള ഒരു യോഗത്തിലും രാഹുൽ  പങ്കെടുക്കുന്നില്ല.ആദിവാസി വിഭാഗത്തിൻ്റെ വികസനം ലക്ഷ്യം വെച്ചാണ് aspiration district എന്ന പദ്ധതി കേന്ദ്രം പ്രഖ്യാപിച്ചത് .ഒരുരൂപ യുടെ വികസനം പോലും വയനാട് മണ്ഡലത്തിൽ ഇല്ല.എത്ര രൂപ വികസനത്തിന് വേണ്ടി രാഹുൽ മാറ്റി വെച്ചുവെന്ന് കോൺഗ്രസ് വ്യക്തമാക്കണം:മരിച്ച ആളുകളുടെ വീട്ടിൽ പോയി രാഹുൽ നടത്തുന്നത് നാടകം മാത്രമാണ്.കടയിൽ കയറി പൊറോട്ട കഴിച്ചാൽ വികസനം ആകില്ലെന്നും അദ്ദേഹം പരിഹസിച്ചു.

രാഹുല്‍ഗാന്ധിക്കെതിരെ ബിജെപി മുന്‍ വക്താവ് സന്ദീപ് വാര്യരും കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി.സ്വന്തം മണ്ഡലത്തിൽ നടന്ന ആൾക്കൂട്ട കൊലപാതകം തടയുന്നതിൽ , ആദിവാസികൾക്ക് സംരക്ഷണം ഒരുക്കുന്നതിൽ എംപി എന്ന നിലക്ക് രാഹുൽ ഗാന്ധി പരാജയപ്പെട്ടു ജനപ്രതിനിധി എന്ന നിലക്ക് എന്ത് ഇടപെടലാണ് രാഹുൽ ഗാന്ധി ഈ വിഷയത്തിൽ നടത്തിയതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു

 

വയനാട്ടിലെ വന്യജീവി ആക്രമണങ്ങൾ സംബന്ധിച്ച് പാർലമെന്‍റില്‍ ശബ്ദമുയർത്തിയത് പിടി ഉഷ എംപിയാണ് . രാഹുൽ ഗാന്ധി എന്ത് ഇടപെടലാണ് വയനാടിന്‍റെ സങ്കീർണമായ ഈ വിഷയത്തിൽ നടത്തിയിട്ടുള്ളത് ? വന്യജീവി ആക്രമണ വിഷയത്തിൽ എന്ത് പരിഹാരം കണ്ടെത്താൻ രാഹുൽ ഗാന്ധിക്ക് കഴിഞ്ഞു ?വയനാട്ടിലെ ആശുപത്രി സൗകര്യങ്ങളുടെ അപര്യാപ്തത സംബന്ധിച്ച് സ്ഥലം എംപി എന്താണ് കഴിഞ്ഞ നാല് വർഷം ചെയ്തത് ? കേന്ദ്രം 3000 കോടി അനുവദിച്ച നിലമ്പൂർ നഞ്ചങ്കോട് ലൈൻ യാഥാർഥ്യമാക്കാൻ രാഹുൽ ഗാന്ധി എംപി എന്ത് നടപടി സ്വീകരിച്ചു ?ബഫർസോൺ വിഷയത്തിൽ എംപി എന്ന നിലക്ക് എന്ത് ഇടപെടലാണ് രാഹുൽ ഗാന്ധിക്ക് നടത്താൻ കഴിഞ്ഞത് ?ഇതൊന്നും ആരും ചോദിക്കില്ലെന്ന ധൈര്യത്തിലാണ് യുവരാജാവ് വല്ലപ്പോഴും മാത്രം ചുരം കയറി വരുന്നത് . അമേത്തിയിലേത് പോലെ ചോദിക്കാനും പറയാനും ആളുണ്ടാകുന്നൊരു ദിവസം വയനാട്ടിലും വരും . അന്ന് തീരും യുവരാജാവിന്റെ ആറാട്ടെന്നും അദ്ദേഹം പരിഹസിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

ഒറ്റ ദിവസത്തിൽ നടപടിയെടുത്ത് കേന്ദ്രം, കൊല്ലത്ത് ദേശീയ പാത തകർന്നതിൽ കരാർ കമ്പനിക്ക് ഒരു മാസത്തെക്ക് വിലക്ക്; കരിമ്പട്ടികയിലാക്കാനും നീക്കം
ക്ഷേത്രത്തിന് ഇഷ്ടദാനം കിട്ടിയ ഭൂമി കൊച്ചിൻ ദേവസ്വം ബോർഡ് ഉദ്യോ​ഗസ്ഥൻ തട്ടിയെടുത്തതായി പരാതി