
ആലപ്പുഴ: കുട്ടനാട് സിപിഎം തെരുവ് യുദ്ധം സിപിഎം സമ്മേളനത്തിലെ സംഘർഷത്തിന്റെ തുടർച്ചയെന്ന് എഫ്ഐആർ. സിപിഐഎം പ്രവർത്തകർ തമ്മിലാണ് തെരുവിൽ ഏറ്റുമുട്ടിയത്. എഫ്ഐആറിന്‍റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
വിഭാഗീയത രൂക്ഷമായ കുട്ടനാട്ടിൽ രാമങ്കരി ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി രഞ്ജിത്, ലോക്കൽ കമ്മിറ്റി സെക്രട്ടറി ശരവണൻ എന്നിവരെ സിപിഎം അനുഭാവികൾ സംഘം ചേർന്ന് ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. എതിർവിഭാഗത്തിൽ പെട്ട പഞ്ചായത്ത് പ്രസിഡൻ്റ് രാജേന്ദ്രകുമാറും ഏരിയാ കമ്മിറ്റി അജിതും കൊടുത്ത ക്വട്ടേഷൻ ആണിതെന്ന് രഞ്ജിത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രതാ ക്രമണത്തിൽ അക്രമി സംഘത്തിലെ ഒരാൾക്കും പരിക്കേറ്റു.
കുട്ടനാട് ഏരിയാ കമ്മിറ്റിയുടെ പ്രതികര നടപടികളിൽ പ്രതിഷേധിച്ച് 6 ലോക്കൽ കമ്മിറ്റികളിൽ നിന്നായി 350-ലേറെ പേർ പാർട്ടിക്ക് രാജിക്കത്ത് നൽകിയിരുന്നു. കഴിഞ്ഞ ഡിസംബറിൽ രാമങ്കരി ലോക്കൽ കമ്മിറ്റിയിൽ നിന്നായിരുന്നു കുട്ട രാജിയുടെ തുടക്കം. ചേരി തിരിഞ്ഞുള്ള വിഭാഗീയയുടെ തുടർച്ചയാണ് രാമങ്കരിയിൽ പ്രാദേശിക നേതാക്കളസംഘം ചേർന്ന് അക്രമിക്കുന്നതിൽ എത്തിച്ചത്. ഒദ്യോഗിക വിഭാഗത്തിൽപ്പെട്ട രാമങ്കരി ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി രഞ്ജിത്, ലോക്കൽ കമ്മിറ്റി സെക്രട്ടറി ശരവണൻ എന്നിവരെയാണ് പന്ത്രണ്ടംഗ സിപിഎം അനുഭാവികൾ മാരകായുങ്ങൾ കൊണ്ട് ആക്രമിച്ചത്.
ആക്രമണത്തില്‍ പരിക്കേറ്റ രഞ്ജിതിൻ്റെ തലക്ക് അഞ്ച് സ്റ്റിച്ച് ഇടണ്ടി വന്നു. പഞ്ചായത്ത് പ്രസിഡൻ്റ് രാജേന്ദ്രകുമാറും ഏരിയാ കമ്മിറ്റി അജിതും കൊടുത്ത ക്വട്ടേഷൻ ആണിതെന്ന് ഗുരുതരമായി പരിക്കേറ്റ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി രഞ്ജിത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ലോക്കൽ സമ്മേളനത്തിൽ തോറ്റതിൻ്റെ പ്രതികാരം ചെയ്തതെന്നും രഞ്ജിത് പറഞ്ഞു. സംഭവത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സിപിഐഎം അനുഭാവികളായ കിഷോർ, ലൈജു, സജി, ചന്ദ്രൻ, മനോജ് എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ വധശ്രമം, അടക്കമുള്ള വകുപ്പുകൾ ചുമത്തി.