'കേരളത്തിൽ ബിജെപിയും കോൺഗ്രസും ഒരേ തൂവൽ പക്ഷികൾ, RSS വേദിയിലെ നേതാക്കളുടെ സാന്നിദ്ധ്യം തെളിവ്': പി രാജീവ്

Published : Jul 10, 2022, 05:56 PM ISTUpdated : Jul 10, 2022, 08:29 PM IST
'കേരളത്തിൽ ബിജെപിയും കോൺഗ്രസും ഒരേ തൂവൽ പക്ഷികൾ, RSS വേദിയിലെ നേതാക്കളുടെ സാന്നിദ്ധ്യം തെളിവ്': പി രാജീവ്

Synopsis

മുഖ്യമന്ത്രിയെ അക്രമിക്കുന്നതിൽ ഇരുവർക്കും ഒരേ മനസ് .കോൺഗ്രസും ബിജെപിയും ഒരു മുന്നണി പോലെ കേരളത്തില്‍ പ്രവർത്തിക്കുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം

മലപ്പുറം;കേരളത്തിൽ കോൺഗ്രസും ബിജെപിയും ഒരു മുന്നണി പോലെ പ്രവർത്തിക്കുന്നുവെന്ന് മന്ത്രി പി.രാജീവ്.മുഖ്യമന്ത്രിയെ അക്രമിക്കുന്നതിൽ ഇരുവർക്കും ഒരേ മനസാണ്.കേരളത്തിൽ ബി ജെ പി യും കോൺഗ്രസും ഒരേ തൂവൽ പക്ഷികളാണ്. ബി ജെ പിക്ക് ബദലാകാന്‍ കേരളത്തിലെ കോൺഗ്രസിന് കഴിയുന്നില്ലെന്നും പി.രാജീവ് കുറ്റപ്പെടുത്തി. കേരളത്തിന്‍റെ വികസനം അട്ടിമറിക്കാനും അരാജകത്വം സൃഷ്ടിക്കാനും ഒരേ മനസ്സാണ് ഇരു പാര്‍ട്ടികള്‍ക്കും..

കേരളത്തിലെ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസും ബിജെപിയും പലപ്പോഴും  പരസ്ഫരധാരണയോടെയാണ് മത്സരിച്ചത്.വടകര, ബേപ്പൂര്‍ മോഡലുകള്‍ ആവര്‍ത്തിക്കുന്നു.തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലും ഈ സഹകരണം കണ്ടു. ബിജെപി വോട്ട് കോണ്‍ഗ്രസിന് കിട്ടിയെന്ന് ഇരു കൂട്ടരും സമ്മതിച്ചു.പരസ്പരസഹകരണത്തിന്‍റെ തെളിവുകളാണ് നേതാക്കളുടെ ആര്‍ എസ് എസ് ബന്ധം സംബന്ധിച്ച തെളിവുകള്‍ പുറത്ത് വരുന്നതിലൂടെ വെളിവാകുന്നതെന്നും പി.രാജിവ് പറഞ്ഞു 

'നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സഹായം ആവശ്യപ്പെട്ട് വിഡി സതീശന്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടിട്ടുണ്ട്':ആര്‍വി ബാബു

സജി ചെറിയാന്‍റെ ഭരണഘടനവിരുദ്ധ പ്രസംഗത്തിലെ പരമാര്‍ശം ആര്‍ എസ്എസ് ആചാര്യന്‍ ഗോള്‍വര്‍ക്കറിന്‍റെ വിചാരധാരയിലുള്ളതാണെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ പ്രസ്താവനയില്‍ വിവാദം മുറുകുന്നു.നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സഹായം ആവശ്യപ്പെട്ട് വിഡി സതീശന്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടിട്ടുണ്ടെന്നും ആര്‍എസ്എസിനെതിരെ സതീശന്‍ ഇപ്പോഴുന്നയിക്കുന്ന വിമര്‍ശനം കാപട്യമെന്നും ഹിന്ദു ഐക്യവേദി നേതാവ് ആര്‍വി ബാബു. 2006ല്‍ ഗോള്‍വള്‍ക്കറുടെ ജനന്മശതാബ്ദിയോടനുബന്ധിച്ച് പറവൂരില്‍ സംഘടിപ്പിച്ച ചടങ്ങ് സതീശന്‍ ഉദ്ഘാടനം ചെയ്യുന്ന ചിത്രങ്ങളും ആര്‍വി ബാബു പുറത്ത് വിട്ടു. ആര്‍എസ്എസിനെ ആക്രമിക്കുക വഴി ന്യൂനപക്ഷങ്ങളുടെ പിന്തുണ ഉറപ്പാക്കാനാണ് സതീശന്‍റെ ശ്രമമെന്നും ആര്‍വി ബാബു ആരോപിച്ചു. 

ഗോള്‍വര്‍ക്കരിനെ വിമര്‍ശിക്കുന്ന സതീശന്‍ RSS പരിപാടിയില്‍ പങ്കെടുത്തതെന്തിന്? പ്രതികരിക്കാനില്ലെന്ന് സതീശന്‍

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'നിങ്ങൾക്ക് ആദർശമെന്നാൽ അഭിനയമാണ്, സഖാക്കൾ ഇങ്ങനെയൊക്കെയാണ്', പരിഹാസങ്ങളിൽ എം എ ബേബിക്ക് പിന്തുണയുമായി ഭാര്യ
ശബരിമല സ്വർണ്ണക്കൊള്ള: സഭയിൽ പോറ്റിയേ പാട്ടുപാടി ഏറ്റുമുട്ടി പ്രതിപക്ഷവും ഭരണപക്ഷവും, നാടകീയ രം​ഗങ്ങൾ