
തിരുവനന്തപുരം: സ്വര്‍ണ്ണ-കറൻസി കടത്ത് കേസിലെ പുതിയ ആരോപണങ്ങൾക്കും വിവാദങ്ങൾക്കുമിടെ വിജിലൻസ് മേധാവിയെ തിരക്കിട്ട് മാറ്റിയ സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെ പ്രതിപക്ഷം. വിജിലൻസ് മേധാവി അജിത്ത് കുമാറിനെ സര്‍ക്കാര്‍ ബലിയാടാക്കിയെന്നാണ് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. വിജിലൻസ് ഡയറക്ടറെ മാറ്റിയത് സംസ്ഥാന സര്‍ക്കാരിന്റെ കള്ളക്കളിയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് നിയോഗിച്ചതിന്റെ പ്രകാരമാണ് വിജിലൻസ് മേധാവി പല ചര്‍ച്ചകളും നടത്തിയതെന്നും ഒടുവിൽ അദ്ദേഹത്തെ ബലിയാടാക്കുകയായിരുന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയും വിജിലൻസ് മേധാവി എംആർ അജിത് കുമാറും ഷാജ് കിരണുമായി സംസാരിച്ചെന്നായിരുന്നു സ്വപ്ന സുരേഷിന്ർറെ വെളിപ്പെടുത്തൽ. എന്നാൽ ആരോപണ വിധേയനായ ഒരാൾക്കെതിരെ നടപടിയെടുക്കുകയും മറ്റേയാളെ തൊടാതിരിക്കുകയും ചെയ്യുന്നതെന്ത് രീതിയെന്നാണ് ബിജെപി ഉയര്‍ത്തുന്ന ചോദ്യം. ആരോപണ വിധേയനായ വിജയ് സാഖറെക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ചോദിച്ചു.
'അത്തരം പ്രവര്‍ത്തികളോട് യോജിപ്പില്ല, വിജിലൻസ് മേധാവിയെ മാറ്റിയത് ആക്ഷേപം ഉയർന്നതിനാൽ': കോടിയേരി
സ്വർണക്കടത്ത് വിവാദം ശക്തമായി നിൽക്കെയാണ് വിജിലൻസ് മേധാവി എം ആർ അജിത് കുമാറിനെ മാറ്റിയത്. മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ച സ്വപ്ന സുരേഷിനെ അനുനയിപ്പിച്ച ഷാജ് കിരണുമായി സംസാരിച്ചതിനാണ് നടപടി. എം.ആർ.അജിത് കുമാറും ഷാജ് കിരണുമായി സംസാരിച്ചതിന്‍റെ വിശദാംശങ്ങൾ ഇന്‍റലിജൻസും ശേഖരിച്ചിരുന്നു. മുഖ്യമന്ത്രിയാണ് എം.ആർ.അജിത് കുമാറിനെ മാറ്റാൻ നിർദ്ദേശം നൽകിയത്. ഉദ്യോഗസ്ഥനെ മാത്രം ബലിയാടാക്കി സർക്കാർ മുഖംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന ആക്ഷേപം ശക്തമാണ്.
അജിത് കുമാറിനെ നീക്കിയത് സർക്കാറിന്‍റെ മുഖംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന ആക്ഷേപം
ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയും വിജിലൻസ് മേധാവി എംആർ അജിത് കുമാറും ഷാജ് കിരണുമായി സംസാരിച്ചെന്നായിരുന്നു സ്വപ്ന സുരേഷിന്ർറെ വെളിപ്പെടുത്തൽ. വിജയ് സാഖറെ ഇന്നലെ തന്നെ ആരോപണം നിഷേധിച്ചു. അജിത് കുമാർ നിഷേധിച്ചിരുന്നില്ല. ഇതിനിടെയാണ് ഇന്‍റലിജൻസ് നടത്തിയ പരിശോധനയിൽ എം.ആർ.അജിത് കുമാറും ഷാജ് കിരണുമായി നിരവധിതവണ സംസാരിച്ചതിന്‍റെ വിശദാംശങ്ങൾ പുറത്തുവന്നത്. ഉന്നതെ ഉദ്യോഗസ്ഥൻ ഇടപെട്ട് സ്വപ്നയെ അനുനയിപ്പിക്കാൻ ശ്രമം നടക്കുന്നുവെന്ന ആരോപണം ഉയരുന്നതിനിടെയാണ് മുഖ്യമന്ത്രിതന്നെ എം.ആർ.അജിത് കമാറിനെ മാറ്റാൻ നിർദ്ദേശം നൽകിയത്. പകരം ഐജി എച്ച് വെങ്കിടേഷിനാണ് ചുമതല. അജിത് കുമാറിന് പകരം നിയമനം നൽകിയിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam