ബിജെപി കൗൺസിലർ ആർ സുഗതന്‍റെ പേരിലെ വ്യാജ ഒപ്പ് ആരോപണം; പൊലീസ് ഇന്ന് കേസെടുക്കും

Published : Oct 06, 2026, 09:09 AM ISTUpdated : Oct 06, 2026, 01:05 PM IST
r sugathan

Synopsis

ആർ സുഗതൻ്റെ വ്യാജ ഒപ്പ് ആരോപണത്തിൽ പൊലീസ് ഇന്ന് കേസെടുക്കും. രേഖകൾ ഫോറൻസിക് പരിശോധനയ്ക്ക് നൽകുന്നതിനാണ് കേസ്. ആരെയും പ്രതി ചേർക്കാതെയാവും എഫ്ഐആർ ഇടുക.

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പേറേഷൻ കൗണ്‍സിലിന്‍റെ ഹാജര്‍ ബുക്കിൽ കാപ്പാ കേസിൽ ജയിലിലുള്ള ബിജെപി കൗണ്‍സിലറുടെ വ്യാജ ഒപ്പെന്ന് പരാതിയിൽ പൊലീസ് ഇന്ന് കേസെടുക്കും. മ്യൂസിയം പൊലീസാണ് ആരെയും പ്രതി ചേര്‍ക്കാതെ കേസെടുക്കുന്നത്. രേഖകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കാൻ കേസെടുക്കണമെന്ന അസിസ്റ്റന്‍റ് കമ്മീഷണറുടെ പ്രാഥമിക റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുത്തുള്ള അന്വേഷണത്തിന് കമ്മീഷണറുടെ നിര്‍ദ്ദേശം.

കാപ്പാ കേസിൽ സുഗതൻ ഒളിവിൽ കഴിയുമ്പോൾ ഫെബ്രുവരി 26, മാർച്ച് 11, ഏപ്രിൽ 27 തിയ്യതികളിലെ കൗൺസിലിൽ പങ്കെടുത്തതായുള്ള രജിസ്റ്ററിലെ ഒപ്പ് വ്യാജമെന്നാണ് എൽഡിഎഫ് പരാതി. കോൺഗ്രസ്സും ആരോപണം ഏറ്റെടുത്തു. എന്നാൽ, വ്യാജ ഒപ്പ് ആക്ഷേപം തള്ളുകയാണ് ബിജെപി. പൊലീസിന് നൽകിയ പരാതിയിൽ ഫോറൻസിക് പരിശോധന നടത്താനാണ് നീക്കം. പരാതി ഉയർന്ന ദിവസങ്ങളിലെ കൗൺസിലിൻ്റെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും. ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും. പരാതി തെളിഞ്ഞാൽ സുഗതന് മാത്രമല്ല മേയർക്കും പ്രശ്നമാണ്. മേയറുടെ ഓഫീസിലാണ് ഹാജർ ബുക്ക് സൂക്ഷിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'പാർട്ടി അഭിപ്രായം ചോദിച്ചിട്ടില്ല, വ്യക്തിപരമായ അഭിപ്രായം പുറത്ത് പറയാനില്ല'; പത്മജയുടെ തിരിച്ചു വരവിൽ പ്രതികരിക്കാനില്ലെന്നാവർത്തിച്ച് കെ മുരളീധരൻ
ഗുരുവായൂർ ക്ഷേത്ര ദർശനം: 'ജീവനക്കാർ മാന്യതയോടെ പെരുമാറണം, ക്ഷോഭിക്കരുത്'! ഭക്തർ അയച്ച കത്തിൽ ഇടപെട്ട് ഹൈക്കോടതി