
കോട്ടയം: ബിജെപിയുടെ ഇരട്ടനയത്തിനെതിരെ കത്തോലിക്ക മുഖപത്രം ദീപിക. കേരളത്തിൽ ക്രൈസ്തവരെ ഒപ്പംകൂട്ടാൻ ശ്രമിക്കുന്ന ബിജെപി, ഉത്തരേന്ത്യയിൽ ക്രൈസ്തവ പീഡനത്തിന് ഒത്താശ ചെയ്യുന്നുവെന്നാണ് വിമർശനം.
രാജ്യത്ത് അങ്ങോളമിങ്ങോളം ക്രൈസ്തവ വിശ്വാസികൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളെ ചൂണ്ടിക്കാട്ടിയാണ് മുഖപ്രസംഗം. ക്രൈസ്തവ പീഡനങ്ങളോട് അരുതെന്ന് പറയാതെയാണ് 2026ൽ കേരളത്തിൽ ഭരണം പിടിക്കാൻ ബിജെപി കച്ചകെട്ടിയിറങ്ങിയിരിക്കുന്നതെന്ന് ദീപിക വിമർശിക്കുന്നു.
കേന്ദ്രവും ഭൂരിപക്ഷം സംസ്ഥാനങ്ങളും ഭരിക്കുന്ന ബിജെപിയുടെ നയങ്ങളിലെ ഇരട്ടത്താപ്പ് അങ്ങേയറ്റം അപമാനകരമാണ്. ഗോവയിലും കേരളത്തിലുമടക്കം ക്രൈസ്തവർ നിർണായക ശക്തിയായ സംസ്ഥാനങ്ങളിൽ
ക്രൈസ്തവരോടൊപ്പമാണെന്ന പ്രതീതി ജനിപ്പിക്കുന്ന ബിജെപി, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഒഡീഷയിലും മഹാരാഷ്ട്രയിലും അരങ്ങേറുന്ന ക്രൈസ്തവ പീഡനങ്ങൾക്ക് ഒത്താശക്കാരായി നിലകൊള്ളുന്നവെന്നും മുഖപ്രസംഗം വിമർശിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam