സംസ്ഥാന ബിജെപിക്ക് ജംബോ കോർ കമ്മിറ്റി; 7 വൈസ് പ്രസിഡന്റുമാർ,സി സദാനന്ദനും ലിസ്റ്റിൽ

Published : Aug 07, 2025, 06:10 PM IST
Newly appointed Kerala BJP chief, Rajeev Chandrasekhar (Photo/@BJP4Keralam)

Synopsis

സംസ്ഥാനത്ത് ബിജെപിക്ക് ജമ്പോ കോർ കമ്മിറ്റി രൂപീകരിച്ചു. 21 അംഗ കോർ കമ്മിറ്റിയാണ് രൂപീകരിച്ചിട്ടുള്ളത്. ഇത്രയധികം അംഗങ്ങൾ ഇതാദ്യമായാണ് കമ്മിറ്റിയിൽ വരുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപിക്ക് ജംബോ കോർ കമ്മിറ്റി രൂപീകരിച്ചു. 21 അംഗ കോർ കമ്മിറ്റിയാണ് രൂപീകരിച്ചിട്ടുള്ളത്. ഇത്രയധികം അംഗങ്ങൾ ഇതാദ്യമായാണ് കമ്മിറ്റിയിൽ വരുന്നത്. പുറത്തു വിട്ട പട്ടിക പ്രകാരം മുൻ അധ്യക്ഷന്മാർക്ക് ഒപ്പം 7 വൈസ് പ്രസിഡണ്ട്മാരും കമ്മിറ്റിയിലുണ്ട്. 

സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനൊപ്പം സുരേഷ് ഗോപിയും അഡ്വക്കേറ്റ് ജോർജ് കുര്യനും സി സദാനന്ദനും പട്ടികയിലുണ്ട്. പി കെ കൃഷ്ണദാസ്, വി മുരളീധരൻ, കുമ്മനം രാജശേഖരൻ, കെ സുരേന്ദ്രൻ, എ പി അബ്ദുള്ളക്കുട്ടി, അനിൽ കെ ആന്റണി, എം ടി രമേശ്, ശോഭാ സുരേന്ദ്രൻ, അഡ്വ. എസ് സുരേഷ്, അനൂപ് ആന്റണി തുടങ്ങിയവരും ലിസ്റ്റിൽ.

പി സുധീർ, അഡ്വ. കെ കെ അനീഷ് കുമാർ, അഡ്വ. ഷോൺ ജോർജ്, സി കൃഷ്ണ കുമാർ, അഡ്വ. ബി ഗോപാലകൃഷണൻ, കെ സോമൻ, വി ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. പ്രകാശ് ജാവദേക്ക‍ർ, അപരാജിത സാരംഗി എന്നിവർ കേന്ദ്ര ക്ഷണിതാക്കളാണ്.

PREV
Read more Articles on
click me!

Recommended Stories

സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും