പാലക്കാട്ട് ബിജെപി മുന്നേറ്റം; ന​ഗരസഭയിൽ ഒന്നാമത്; പറളി പഞ്ചായത്തിലും ഇഞ്ചോടിഞ്ച്

Web Desk   | Asianet News
Published : Dec 16, 2020, 10:28 AM IST
പാലക്കാട്ട് ബിജെപി മുന്നേറ്റം; ന​ഗരസഭയിൽ ഒന്നാമത്; പറളി പഞ്ചായത്തിലും ഇഞ്ചോടിഞ്ച്

Synopsis

പറളി പഞ്ചായത്തിൽ എൽഡിഎഫും ബിജെപിയും ഒപ്പത്തിനൊപ്പമാണ്. ബിജെപി ഭരണം പിടിക്കാൻ ലക്ഷ്യമിടുന്ന പഞ്ചായത്തുകളിൽ ഒന്നാണിത്. 

പാലക്കാട്: പാലക്കാട്ട് ബിജെപിക്ക് വൻ മുന്നേറ്റം. പാലക്കാട് ന​ഗരസഭയിൽ ബിജെപി കുതിപ്പ് തുടരുകയാണ്. ഇവിടെ ഒമ്പത് സീറ്റുകളിൽ ബിജെപിക്ക് വ്യക്തമായ ലീഡുണ്ട്. യുഡിഎഫിനും എൽഡിഎഫിനും മൂന്നും വീതം, മറ്റുള്ളവർ ഒന്ന് എന്നാണ് ഇവിടുത്തെ ലീഡ് നില. വോട്ടെണ്ണൽ രണ്ടാം റൗണ്ട് പൂർത്തിയായപ്പോഴും ബിജെപിക്ക് ഇവിടെ വ്യക്തമായ മേൽക്കൈ ഉണ്ട്.

ഒറ്റപ്പാലം ന​ഗരസഭയിൽ ബിജെപി ഏഴ് ഇടങ്ങളിൽ മുന്നിലാണ്. മണ്ണാർക്കാട് ന​ഗരസഭയിൽ ബിജെപി ഒരിടത്ത് മേൽക്കൈ നേടി. ഇവിടെ 11 വാർഡുകളാണ് എണ്ണിയത്. യുഡിഎഫിന് ആറ്, എല്‌ഡിഎഫിന് 3 സ്വതന്ത്ര ഒന്ന് എന്നിങ്ങനെയാണ് ഇവിടെ നിലവിലെ കക്ഷിനില. പറളി പഞ്ചായത്തിൽ എൽഡിഎഫും ബിജെപിയും ഒപ്പത്തിനൊപ്പമാണ്. ബിജെപി ഭരണം പിടിക്കാൻ ലക്ഷ്യമിടുന്ന പഞ്ചായത്തുകളിൽ ഒന്നാണിത്. 

അതേസമയം, പാലക്കാട് ന​ഗരസഭയിൽ കോൺ​ഗ്രസ് വിമതന് വിജയം. പതിനൊന്നാം വാര്‌ഡിൽ കെ ഭവദാസ് ആണ് വിജയിച്ചത്. ഡിസിസി ജനറൾ സെക്രട്ടറി സ്ഥാനത്തു നിന്ന് പുറത്താക്കപ്പെട്ട വ്യക്തിയാണ്. 

Read More: കണ്ണൂർ കോർപ്പറേഷനിൽ അക്കൗണ്ട് തുറന്ന് ബിജെപി, ചരിത്രത്തിലെ ആദ്യ സീറ്റ്...

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ, പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ
ശബരിമല സ്വർണക്കൊള്ളക്കേസ്: പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു