Asianet News MalayalamAsianet News Malayalam

കണ്ണൂർ കോർപ്പറേഷനിൽ അക്കൗണ്ട് തുറന്ന് ബിജെപി, ചരിത്രത്തിലെ ആദ്യ സീറ്റ്

യുഡിഎഫിന്‍റെ സിറ്റിംഗ് സീറ്റിലാണ് ബിജെപിയിലെ വി കെ ഷൈജു 200-ലേറെ വോട്ട് നേടി വിജയിച്ചു. കണ്ണൂർ കോർപ്പറേഷന്‍റെ ചരിത്രത്തിലാദ്യമായിട്ടാണ് ബിജെപി വിജയിക്കുന്നത്. നിലവിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കണ്ണൂർ കോർ‍പ്പറേഷനിൽ നടക്കുന്നത്.

kerala local body election 2020 kannur corporation nda opens account
Author
Kannur, First Published Dec 16, 2020, 10:16 AM IST

കണ്ണൂർ: കണ്ണൂർ കോർപ്പറേഷനിൽ ആദ്യമായി അക്കൗണ്ട് തുറന്ന് എൻഡിഎ. പള്ളിക്കുന്ന് ഡിവിഷനിലെ ബിജെപി സ്ഥാനാർത്ഥി വി കെ ഷൈജുവാണ് മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ചത്. യുഡിഎഫിന്‍റെ സിറ്റിംഗ് സീറ്റായിരുന്നു ഇത്. കാനത്തൂർ അടക്കം രണ്ട് വാർഡുകളിൽ കൂടി ബിജെപി ഇവിടെ പ്രതീക്ഷ വയ്ക്കുന്നുണ്ട്. 

ശക്തമായ ത്രികോണമത്സരം നടന്ന വാർഡാണിത്. 200-ലേറെ വോട്ട് നേടിയാണ് ബിജെപിയുടെ വി കെ ഷൈജു വിജയിച്ചത്. കണ്ണൂർ കോർപ്പറേഷന്‍റെ ചരിത്രത്തിലാദ്യമായിട്ടാണ് ബിജെപി വിജയിക്കുന്നത്. നിലവിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കണ്ണൂർ കോർ‍പ്പറേഷനിൽ നടക്കുന്നത്. എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം മത്സരിക്കുന്നു. 

അതേസമയം, സിപിഎം കോട്ടയായ കണ്ണൂര്‍ മലപ്പട്ടത്ത് ആദ്യമായി പ്രതിപക്ഷാംഗം വിജയിച്ചു. രണ്ടാം വാർഡിൽ യുഡിഎഫിന്‍റെ ബാലകൃഷ്ണൻ എന്ന സ്ഥാനാർത്ഥിയാണ് വിജയിച്ചു. സിപിഎമ്മിന് മൃഗീയ ഭൂരിപക്ഷമുള്ള പാർട്ടി കോട്ടയാണ് മലപ്പട്ടം. 

തത്സമയസംപ്രേഷണം:

Follow Us:
Download App:
  • android
  • ios