ധനകാര്യ സ്ഥാപനത്തിൽ മോഷണം; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി പിടിയിൽ

Published : Sep 28, 2026, 02:08 PM IST
urglary in alappuzha cctv footage helps police nab accused

Synopsis

കോടംതുരുത്ത് ഭാഗത്ത് പ്രവർത്തിക്കുന്ന ശ്രീ ധനലക്ഷ്മി എന്‍റർപ്രൈസസ് എന്ന ധനകാര്യ സ്ഥാപനം കുത്തിത്തുറന്ന് ലാപ്ടോപ്പുകളും സിസിടിവി കാമറയുടെ ഡിവിആറും ഉൾപ്പെടെയുള്ള സാധനങ്ങൾ മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ

ആലപ്പുഴ: കോടംതുരുത്ത് ഭാഗത്ത് പ്രവർത്തിക്കുന്ന ശ്രീ ധനലക്ഷ്മി എന്‍റർപ്രൈസസ് എന്ന ധനകാര്യ സ്ഥാപനം കുത്തിത്തുറന്ന് ലാപ്ടോപ്പുകളും സിസിടിവി കാമറയുടെ ഡിവിആറും ഉൾപ്പെടെയുള്ള സാധനങ്ങൾ മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. എറണാകുളം ഇളംകുന്നപ്പുഴ തെക്കൻ സ്വദേശി അനീഷ് പി കെ (37) ആണ് കുത്തിയതോട് പൊലീസിന്‍റെ പിടിയിലായത്. സെപ്റ്റംബർ 23-ന് പുലർച്ചെ ബൈക്കിലെത്തി മോഷണം നടത്തി കടന്നുകളഞ്ഞ ഇയാളെ സിസിടിവി ദൃശ്യങ്ങളിലൂടെ തിരിച്ചറിഞ്ഞാണ് എറണാകുളത്തുനിന്ന് പിടികൂടിയത്.

മുളവുകാട്, തൃക്കാക്കര പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയാണ് അനീഷ്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപിന്‍റെ നിർദേശാനുസരണം ചേർത്തല ഡെപ്യൂട്ടി സൂപ്രണ്ട് മഞ്ജു ലാലിന്‍റെ മേൽനോട്ടത്തിൽ കുത്തിയതോട് സർക്കിൾ ഇൻസ്പെക്ടർ ജിജിൻ ജോസഫിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ വലയിലാക്കിയത്. സബ് ഇൻസ്പെക്ടർമാരായ രാജീവ്, സന്തോഷ്കുമാർ, സി പി ഒ മാരായ വിജേഷ്, അമൽരാജ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'അമ്മ'യ്ക്ക് സ്പെഷ്യൽ കോടതി വേണ്ടിവരുമല്ലോ, ഇവരുടെ പ്രശ്നം തീർക്കാനേ സമയം ഉള്ളൂ; വിമർശനവുമായി ഹൈക്കോടതി
നിരീശ്വരവാദി പേജുകൾ ഏറ്റവും ഫോളോ ചെയ്യുന്നത് മുസ്ലിം പെൺകുട്ടികൾ, അവരുടെ പുരോഗതി സമുദായ സംഘടനകൾക്ക് മനസിലാകുന്നില്ല; ആശങ്ക പ്രകടിപ്പിച്ച് മന്ത്രി ഷാജി