'മുഖ്യമന്ത്രിയുടേത് ഭീഷണിയുടെ സ്വരം'; ശശി തരൂർ ഇടത് പക്ഷത്തേക്ക് പോകാന്‍ ശ്രമിക്കുന്നുവെന്ന് കെ സുരേന്ദ്രന്‍

Published : Mar 22, 2022, 12:12 PM ISTUpdated : Mar 22, 2022, 02:23 PM IST
'മുഖ്യമന്ത്രിയുടേത് ഭീഷണിയുടെ സ്വരം'; ശശി തരൂർ ഇടത് പക്ഷത്തേക്ക് പോകാന്‍ ശ്രമിക്കുന്നുവെന്ന് കെ സുരേന്ദ്രന്‍

Synopsis

മുഖ്യമന്ത്രി പിണറായി വിജയന്‍റേത്ക്ക് ഭീഷണിയുടെ സ്വരമാണ്. ശബരിമലയിലെ അനുഭവം സർക്കാർ കെ റെയിലിലും നേരിടുവെന്നും കെ സുരേന്ദ്രന്‍ വെല്ലുവിളിച്ചു.

തിരുവനന്തപുരം: കെ റെയിലിന് (K Rail) കേന്ദ്ര അനുമതി കിട്ടും എന്നത് കള്ള പ്രചാരണമാണെന്ന് ബിജെപി (BJP) നേതാവ് കെ സുരേന്ദ്രന്‍.  ജനങ്ങളെ ഭിന്നിപ്പിക്കാനാണ് കോടിയേരി ശ്രമിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍റേത്ക്ക് ഭീഷണിയുടെ സ്വരമാണെന്നും കെ സുരേന്ദ്രന്‍ വിമര്‍ശിച്ചു. അതേസമയം, കോണ്‍​ഗ്രസ് നേതാവ് ശശി തരൂർ ഇടത് പക്ഷത്തേക്ക് പോകാന്‍ ശ്രമിക്കുന്നുകയാണെന്നും ബിജെപി (BJP) നേതാവ് അദ്ദേഹം വിമര്‍ശിച്ചു. കാള വാല് പോക്കുന്നത് എന്തിനാണെന്ന് എല്ലാവർക്കും അറിയാമെന്ന് കെ സുരേന്ദ്രന്‍ (K Surendran) പറഞ്ഞു.

ശബരിമലയിലെ അനുഭവം സർക്കാർ കെ റെയിലിലും നേരിടുവെന്നും കെ സുരേന്ദ്രന്‍ വെല്ലുവിളിച്ചു. ചങ്ങനാശ്ശേരിയാണ് സമരകേന്ദ്രം എന്ന് പറയുന്നത് വിഭാഗീയത ഉണ്ടാക്കാൻ വേണ്ടിയാണ്. കല്ല് പിഴുതെറിഞ്ഞ് കൊണ്ടിരിക്കുന്നുകയാണ്. സമരത്തെ ബിജെപിയും പിന്തുണക്കും. പ്രതിഷേധങ്ങളിൽ കോൺഗ്രസുമായി വേദി പങ്കിടില്ല. എന്നാല്‍, ജനങ്ങളുടെ സമരത്തിൽ ഒപ്പമുണ്ടാകുമെന്ന് കെ സുരേന്ദ്രന്‍ അറിയിച്ചു.

'ആര് പറയുന്നതാണ് ജനം കേൾക്കുന്നതെന്ന് കാണാം'; കെ റെയിലിൽ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മുഖ്യമന്ത്രി

അതേസമയം സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുമ്പോഴും കെ റെയിൽ പദ്ധതിയുമായി മുന്നോട്ട് എന്ന പ്രഖ്യാപനമാണ് സർക്കാർ നടത്തുന്നത്. പദ്ധതി നടപ്പിലാക്കുമെന്ന് അസന്നിഗ്ധമായി ഇന്നലെയും പ്രഖ്യാപിച്ച മുഖ്യമന്ത്രി ‌പ്രതിപക്ഷത്തെ വെല്ലുവിളിക്കുകയും ചെയ്തു. ആര് പറയുന്നതാണ് ജനം കേൾക്കുന്നതെന്ന് കാണാം എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ (Pinarayi Vijayan) വെല്ലുവിളി. സർക്കാർ പൂർണ തോതിൽ നാട്ടിൽ ഇറങ്ങി പദ്ധതി വിശദീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വികസനം അനുമദിക്കില്ല എന്ന ദുശ്ശാഠ്യമാണ് പ്രതിപക്ഷത്തിനെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുഡിഎഫ് വിചാരിച്ചാൽ കുറച്ച് ആളുകളെ ഇറക്കാനാകും. ഭൂമി നഷ്ടപ്പെടുന്നവരുടെ വിഷമം സർക്കാർ മനസ്സിലാക്കുന്നുണ്ടെന്നും നാലിരട്ടി നഷ്ടപരിഹാരമെന്നത് വെറും വാക്കല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കണ്ണൂർ പാനൂരിൽ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിപ്പിടി വിദ്യയൊന്നും ഇങ്ങോട്ട് വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

സിൽവർ ലൈൻ അനുവദിച്ചു കൂടായെന്ന നിലപാടാണ് കോൺഗ്രസിനും ബിജെപിക്കുമുള്ളത്. എല്ലാ വിഭാഗം ജനങ്ങളും പദ്ധതിയെ സ്വാഗതം ചെയ്യുന്നു. സിൽവർ ലൈൻ വേണ്ട ആകാശപാത മതി എന്നാണ് പ്രതിപക്ഷം പറയുന്നത്. ഭൂമി നഷ്ടപ്പെടുന്നവരുടെ വിഷമം സർക്കാർ മനസിലാക്കുന്നു. ഭൂമി നഷ്ടപ്പെടുന്നവർക്ക് 4 ഇരട്ടി നഷ്ടപരിഹാരം വെറും വാക്ക് അല്ല. ഭാവിതലമുറയ്ക്ക് വേണ്ടിയുള്ള വികസനം അനുവദിക്കില്ല എന്ന ദുശാഠ്യം ആണ് പ്രതിപക്ഷത്തിനുള്ളത്. കോൺഗ്രസും ബിജെപിയും കൈകോർത്തു കൊണ്ട് വികസനത്തെ എതിർക്കുകയാണ്. യു ഡി എഫ് വിചാരിച്ചാൽ കുറച്ച് ആളുകളെ ഇറക്കാനാകും. പക്ഷെ അവരുടെ നേതാക്കൾ തന്നെ സ്വകാര്യമായി പദ്ധതിയെ അനുകൂലിച്ച് സംസാരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പൗര പ്രമുഖർ സർക്കാരിൻ്റെ അഭിപ്രായത്തിന് കയ്യടിക്കുന്നവരല്ല. സർക്കാർ പൂർണ്ണ തോതിൽ നാട്ടിൽ ഇറങ്ങി പദ്ധതി വിശദീകരിക്കും. ആര് പറയുന്നതാണ് ജനം അംഗീകരിക്കുക എന്ന് കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗോ ഗോ വിളി നടത്തുന്നവരോട്, ആ പിപ്പിടി വിദ്യയൊന്നും ഇങ്ങോട്ട് വേണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.

കെ റെയിൽ പ്രതിഷേധം; മാടപ്പള്ളിയിൽ മണ്ണെണ്ണയൊഴിച്ച് ഭീഷണി മുഴക്കിയവർക്കെതിരെ കേസ്

സിപിഎമ്മിന്റെ ഇടപെടൽ ശേഷിയെ ഭരണവർഗ്ഗം ഭയപ്പെടുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു. ബംഗാളും ത്രിപുരയും ഇതിന് ഉദാഹരണമാണ്. സി പി എമ്മിനെ ദുർബലപ്പെടുത്താൻ ശ്രമം നടക്കുന്നു. രാജ്യത്ത് വിവിധ വിഭാഗങ്ങൾക്ക് നേരെ ആക്രമണം നടക്കുന്നു. ആർ എസ് എസ് അജണ്ട നടപ്പാക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. ബി ജെ പി ഗവൺമെന്റ് എന്തായി മാറുമെന്ന് മുന്നറിയിപ്പ് നൽകിയ പാർട്ടിയാണ് സി പി എം. സഹോദരങ്ങളിൽ പോലും പകയും വിദ്വേഷവും സൃഷ്ടിക്കാൻ ആർ എസ് എസിന് അറിയാം. ഒറ്റക്കെട്ടായി യോജിച്ച് ഇടപെടുന്നുവെന്നും അദ്ദേഹം പറഞ്ഞുവച്ചു.

'ജനകീയസമരത്തെ വര്‍ഗീയവത്കരിച്ച് അടിച്ചമര്‍ത്താമെന്ന് കരുതണ്ട'; മുഖ്യമന്ത്രി മൂഢസ്വ‍ർഗത്തിലെന്നും കെ സുധാകരൻ

കെ റെയിൽ സമരം; ചോറ്റാനിക്കരയിൽ അനൂപ് ജേക്കബ് എംഎൽഎ ഉള്‍പ്പടെ 25 പേർക്കെതിരെ കേസ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആലിന്‍റെ കരൾ സ്വീകരിച്ച് ആറ് മാസം പ്രായമായ പെൺകുഞ്ഞ്; മെറ്റബോളിക് ഘടകങ്ങളിൽ പുരോഗതിയെന്ന് ഡോക്ട‍ർമാർ, നിരീക്ഷണത്തിൽ തുടരുന്നു
പ്രേംകുമാറിന് മറുപടിയുമായി സജി ചെറിയാൻ; 'വിഷമമുണ്ടായെങ്കിൽ സംസാരിച്ച് പരിഹരിക്കും, അഭിപ്രായം പറഞ്ഞതിന് ഇടത് സർക്കാർ മാറ്റി നിർത്തില്ല'