'മയിൽപ്പീലി എന്ന പദത്തോടാണോ ഹറാം?'; പരീക്ഷയ്ക്ക് അനുമതി നിഷേധിച്ചത് ദേശവിരുദ്ധ സംഘടനകളെ സന്തോഷിപ്പിക്കാനെന്ന് പി കെ കൃഷ്ണദാസ്

Published : Nov 21, 2026, 01:11 PM IST
P K Krishnadas

Synopsis

മയിൽപ്പീലി പരീക്ഷാ വിവാദത്തിൽ പ്രതികരിച്ച് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ്. പരീക്ഷയ്ക്ക് അനുമതി നിഷേധിച്ചത് ദേശവിരുദ്ധ സംഘടനകളെ സന്തോഷിപ്പിക്കാനെന്ന് പി കെ കൃഷ്ണദാസ് ആരോപിച്ചു.

കൊല്ലം: മയിൽപ്പീലി യങ് സ്കോളർ പരീക്ഷാ വിവാദത്തിൽ പ്രതികരണവുമായി ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ്. ദേശവിരുദ്ധ സംഘടനകളെ സന്തോഷിപ്പിക്കാനാണ് പരീക്ഷയ്ക്ക് അനുമതി നിഷേധിച്ചത്. മയിൽപ്പീലി എന്ന പദത്തോടാണോ ഇവർക്ക് ഹറാം. ജനങ്ങളിൽ വിഭജനവും വിഭാഗീയതയും ഉണ്ടാക്കാനുള്ള നീക്കമാണ്. ഇതിന് കോൺഗ്രസ് വില നൽകേണ്ടി വരും. ദേശവിരുദ്ധ സംഘടനകൾ ആഗ്രഹിക്കുന്നത് വി ഡി സർക്കാർ നടപ്പിലാക്കുന്നുവെന്നും പി കെ കൃഷ്ണദാസ് കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിക്ക് മന്ത്രിമാരെ വിശ്വാസമില്ലെന്നും മന്ത്രിമാർക്ക് മുഖ്യമന്ത്രിയെ വിശ്വാസമില്ലെന്നും പി കെ കൃഷ്ണദാസ് പരിഹസിച്ചു. അവിശ്വാസത്തിൽ പിറന്ന് വീണ സർക്കാരാണിത്. കൂട്ടുത്തരവാദിത്തം നഷ്ടമായി. പാണക്കാട് തങ്ങളുമായും ജമാഅത്തെ ഇസ്ലാമിയുടെ അമീറുമായും മാത്രമാണ്

മുഖ്യമന്ത്രി ചർച്ച നടത്തുന്നത്. വിധേയത്വം അവരോട് മാത്രമാണെന്നും അവരാണ് വി ഡി സതീശനെ മുഖ്യമന്ത്രിയാക്കിയതെന്നും പി കെ കൃഷ്ണദാസ് അഭിപ്രായപ്പെട്ടു. പിണറായി സർക്കാരിൻ്റെ ആവർത്തനമാണ് നടന്നത്. അധികാര കൈമാറ്റം അല്ല, പദവികളുടെ കൈമാറ്റമാണ് നടന്നത്. മീശയില്ലാത്ത മുഖ്യമന്ത്രി മാറി മീശയുള്ള മുഖ്യമന്ത്രി വന്നു എന്ന് മാത്രമാണ്. കണ്ണൂർ സ്റ്റാലിനിൽ നിന്ന് പറവൂർ സ്റ്റാലിനിലേക്ക് മാറിയെന്നും പി കെ കൃഷ്ണദാസ് വിമർശിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നിലയ്ക്കലിൽ ഡ്രൈവറെ മർദിച്ച സംഭവം: എഎസ്ഐ ജിജോയെ സസ്‌പെൻഡ് ചെയ്യാൻ നിർദേശം
'ജനാധിപത്യത്തിന്റെ സൗന്ദര്യം'; കെസി-വിഡി ഗ്രൂപ്പ് പോര് പാരമ്യത്തിൽ കാബിനറ്റിലെ തർക്കം ചോർത്തിയത് ആരെന്നതിലും തർക്കം