
തിരുവനന്തപുരം : സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ ബിജെപിയെന്ന സിപിഎം ആരോപണം തള്ളി ബിജെപി ജില്ലാ പ്രസിഡന്റ് വിവി രാജേഷ്. സ്വർണക്കടത്ത് കേസ് പ്രതിരോധിക്കാൻ എ കെ ജി സെന്ററിന് നേരെ പന്നി പടക്കം എറിഞ്ഞവർ തന്നെയാണ് ജില്ലാ കമ്മിറ്റി ഓഫീസും ആക്രമിച്ചതെന്നും രാജേഷ് ആരോപിച്ചു. നേതൃത്വത്തിന്റെ പിടിപ്പുകേട് മറച്ചുപിടിക്കാനാണ് സിപിഎം സ്വന്തം ഓഫീസ് ആക്രമിച്ചത്. സിപിഎമ്മിന്റെ കുൽസിത ശ്രമമാണ് നടക്കുന്നതെന്നും വിവി രാജേഷ് കുറ്റപ്പെടുത്തി. ഇന്നലെ തിരുവനന്തപുരത്ത് എ ബി വി പി ഓഫീസ് ആക്രമിച്ച കേസിലെ പ്രതികളെ ഉടൻ പിടികൂടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളില്‍ അനധികൃത നിയമനം നടത്തി; പി കെ ശശിക്കെതിരെ വീണ്ടും പരാതി
സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ആക്രമണമുണ്ടായത്. മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം ഓഫീസിന് നേരെ കല്ലെറിയുകയായിരുന്നു. വാഹനം മേട്ടുകട ഭാഗത്തേക്കാണ് ഓടിച്ച് പോയത്. ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന ജില്ലാ സെക്രട്ടറിയുടെ കാറിന് കല്ലേറിൽ കേടുപറ്റി. മൂന്ന് ബൈക്കിൽ ആറ് പേരാണ് സംഘത്തിലുണ്ടായിരുന്നത്. ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍ രണ്ട് പൊലീസുകാര്‍ കാവൽ ഉണ്ടായിരുന്നു. അക്രമികളെ പിടിക്കാന്‍ പൊലീസുകാർ പിന്നാലെ ഓടിയെങ്കിലും ഇവർ ബൈക്കിൽ രക്ഷപെടുകയായിരുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ആറ് പേരാണ് കല്ലെറിഞ്ഞതെന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.
ഹൈസ്പീഡിലെത്തിയ ബൈക്കുകൾ കല്ലെറിഞ്ഞതിന് പിന്നാലെ മേട്ടുകട ഭാഗത്തേക്കാണ് പോകുന്നതെന്ന് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ മനസിലാകുന്നില്ല. പൊലീസുകാർ പിന്നാലെ ഓടുന്നതും ദൃശ്യങ്ങളിലുണ്ട്.
ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ്- ബിജെപി സംഘമാണെന്നാണ് സിപിഎം ആരോപിക്കുന്നത്. പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നും വഞ്ചിയൂരിൽ ഇന്നലെയുണ്ടായ എൽഡിഎഫ് എബിവിപി സംഘര്‍ഷത്തിന്‍റെ തുടര്‍ച്ചയാണ് ആക്രമണമെന്നുമാണ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ആരോപിച്ചു.
'സിപിഎം ഓഫീസ് ആക്രമണം ആസൂത്രിതം'; ബിജെപി സമാധാനം തകർക്കുന്നുവെന്ന് ഇപി ജയരാജൻ