'ബിജെപിയുടെ ക്രിസ്ത്യൻ സ്നേഹം കാപട്യം, ദേവാലയങ്ങൾക്കുനേരെയുള്ള അതിക്രമം വർധിച്ചു'; രാഹുൽ മാങ്കൂട്ടത്തിൽ

Published : Apr 21, 2025, 12:06 PM ISTUpdated : Apr 21, 2025, 12:07 PM IST
 'ബിജെപിയുടെ ക്രിസ്ത്യൻ സ്നേഹം കാപട്യം, ദേവാലയങ്ങൾക്കുനേരെയുള്ള അതിക്രമം വർധിച്ചു'; രാഹുൽ മാങ്കൂട്ടത്തിൽ

Synopsis

ബിജെപിയുടെ ഈസ്റ്റർ സന്ദർശനത്തിനെതിരെയുള്ള രാഹുലിന്റെ പ്രതികരണമാണ് പരാതിയിലേക്ക് നയിച്ചത്.

പാലക്കാട്: ബിജെപിയുടെ ക്രിസ്ത്യൻ സ്നേഹം കാപട്യമെന്ന് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. ക്രിസ്ത്യൻ ദേവാലയങ്ങൾക്കുനേരെയുള്ള അതിക്രമങ്ങൾ  2014 മുതൽ 2024 വരെയുള്ള കാലയളവിൽ വർധിച്ചതായും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ഈസ്റ്റർ സന്ദർശനത്തിനെതിരെയുള്ള രാഹുലിന്റെ പ്രതികരണത്തിൽ ബിജെപി നേതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഈ വിഷയത്തിലാണ് രാഹുലിന്റെ പ്രതികരണം. ബിജെപിയെ വിമർശിച്ചതിനാണ് തനിക്കെതിരെ പരാതി നൽകിയത് എന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ ഈസ്റ്റർ സന്ദർശനത്തിനെതിരെയുള്ള രാഹുലിന്റെ പ്രതികരണമാണ് പരാതിയിലേക്ക് നയിച്ചത്. മണിപ്പൂരിലേതുപോലെ പിച്ചാത്തിയുമായി അരമനയിൽ കയറി ചെല്ലാതിരുന്നാൽ മതിയെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. തുടർന്ന് ബിജെപി പാലക്കാട് മണ്ഡലം കമ്മിറ്റിയാണ് സൗത്ത് പൊലീസിൽ പരാതി നൽകിയത്. 

Read More:കാട്ടാന തിന്നും ചവിട്ടിയും നശിപ്പിച്ചത് 30 ഓളം ചക്കകൾ, വീടിന്റെ മതിൽ തകർത്തു, പുരയിടത്തിൽ കയറിയും അക്രമം

രാഹുൽ മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തെ തുടർന്നാണ് പരാതി. സമൂഹത്തിൽ മതസ്പർധ ഉണ്ടാക്കാൻ ശ്രമിച്ചു എന്നാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുളള ബിജെപിയുടെ ആരോപണം. ബിജെപി പാലക്കാട് മണ്ഡലം പ്രസിഡന്റിന്റേയും ജനറൽ സെക്രട്ടറിയുടേയും പേരിൽ രണ്ട് പരാതികളാണ് നൽകിയിരിക്കുന്നത്. മതസ്പർധ, കലാപാഹ്വാനം എന്നീ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നാണ് ആവശ്യം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി ആസൂത്രിതമെന്ന് സണ്ണി ജോസഫ്, 'രാഷ്ട്രീയ പ്രേരിതമാണെന്ന് വിലയിരുത്താം'
'യുഡിഎഫ് വേട്ടക്കാർക്കൊപ്പം'; രാഹുലിനെ കെപിസിസി പ്രസിഡന്റ്‌ ന്യായീകരിക്കുന്നുവെന്ന് എം വി ഗോവിന്ദൻ