മുഖ്യമന്ത്രിയുടെ ഇടപെടൽ കൊണ്ടാണ് ജനീഷ് പോസ്റ്റ് പിൻവലിച്ചതെന്ന് ബിജെപി; മന്ത്രിയെ പുറത്താക്കണമെന്ന് ബി ബി ഗോപകുമാർ എംഎൽഎ

Published : Oct 05, 2026, 05:02 PM IST
BB Gopakumar

Synopsis

സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി വി ഡി സതീശനുമെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് ബി ബി ഗോപകുമാർ. ലീഗ് സ്പോൺസർ ചെയ്ത സർക്കാരാണിതെന്നും അമിത് ഷായ്ക്കെതിരെ ഗൂഢാലോചന നടത്തിയ മന്ത്രി ഒ ജെ ജനീഷിനെ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പിണറായി വിജയന് പ്രതിപക്ഷ നേതാവിൻ്റെ റോൾ ഏറ്റെടുക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തിരുവനന്തപുരം: ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ ഉണ്ടായിട്ടും സർക്കാരുകൾ പല ചുമതലകളും നൽകിയെന്നും, എന്നാൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സർക്കാർ കേസെടുക്കുന്നില്ലെന്നും ബിജെപി നിയമസഭാ കക്ഷി നേതാവ് ബി ബി ഗോപകുമാർ. രണ്ട് പേരോടും രണ്ട് തരം സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. മുൻ മന്ത്രി എം കെ മുനീറിനെതിരെ കേസെടുക്കുമോ എന്ന് സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് പകർച്ചവ്യാധി ഉൾപ്പെടെയുള്ള പല പ്രശ്നങ്ങൾ ഉണ്ടായിട്ടും സർക്കാരിന്‍റെ ഭാഗത്തുനിന്ന് യാതൊരുവിധ ഇടപെടലുകളും ഉണ്ടാകുന്നില്ല.

നിലവിലുള്ളത് സ്പോൺസർമാർക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന സർക്കാരാണെന്നും, മുഖ്യമന്ത്രി വി ഡി സതീശൻ ഒരു സ്പോൺസ്ഡ് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വി ഡി സതീശൻ ന്യൂനപക്ഷ പാർട്ടിയായ ലീഗിന്‍റെ പിന്തുണ കൊണ്ട് മാത്രമാണ് മുഖ്യമന്ത്രിയായതെന്നും, ലീഗാണ് അദ്ദേഹത്തെ സ്പോൺസർ ചെയ്തതെന്നും ബിജെപി നേതാവ് ആരോപിച്ചു. ലീഗിന് വേണ്ടി എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കുന്ന സർക്കാരാണിത്. എന്നാൽ പ്രതിപക്ഷ നേതാവിന്‍റെ റോൾ ഏറ്റെടുക്കാൻ പിണറായി വിജയന് കഴിയുന്നില്ലെന്നും, കുറ്റക്കാരനായ പ്രതിപക്ഷ നേതാവിനെ മുഖ്യമന്ത്രിക്ക് സമ്മർദ്ദത്തിലാക്കാൻ സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അമിത് ഷായെ ആക്രമിക്കാൻ ശ്രമിച്ചതിന്‍റെ ഗൂഢാലോചന നടത്തിയത് മന്ത്രി ഒ ജെ ജനീഷ് ആണ്. കേന്ദ്ര ആഭ്യന്തര മന്ത്രിക്കെതിരെ മന്ത്രി പോസ്റ്റ് ഇടുന്നതിന്‍റെ അപകടം മുഖ്യമന്ത്രി മനസിലാക്കി. മുഖ്യമന്ത്രിയുടെ ഇടപെടൽ കൊണ്ടാണ് ജനീഷ് ആ പോസ്റ്റ് പിൻവലിച്ചത്. അല്ലെങ്കിൽ ഈ സർക്കാരിൽ നിന്ന് ആദ്യം പുറത്തുപോകുന്നയാൾ ഒ ജെ ജനീഷ് ആയിരിക്കുമായിരുന്നു. അതിനാൽ ഒ ജെ ജനീഷിനെ അടിയന്തരമായി മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് ബി ബി ഗോപകുമാർ ആവശ്യപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സംസ്ഥാനത്ത് മഴ കനക്കുന്നു; അടുത്ത മൂന്ന് മണിക്കൂറിൽ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത
സുഗതന്‍റെ പേരിലെ വ്യാജ ഒപ്പ് ആരോപണം തള്ളി മേയർ രാജേഷ്, ഫോറൻസിക് പരിശോധനക്കും റെഡി; നിയമപോരാട്ടമെന്നും വെല്ലുവിളി