
തൃശൂർ: നിലമ്പൂരിൽ എൻഡിഎയുടെ വോട്ട് വർധിച്ചെന്നും മികച്ച പ്രകടനം നടത്തിയെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്ര ശേഖർ. നിലമ്പൂരിൽ ജയിച്ചത് കോൺഗ്രസല്ല ജമാഅത്തെ ഇസ്ലാമിയാണ്. കേരളത്തിൽ ഇനി കോൺഗ്രസിന് ഭരിക്കണമെങ്കിൽ 26 സീറ്റ് വേണം. അതേത് സീറ്റെന്ന് രാഹുലും കോൺഗ്രസും വ്യക്തമാക്കണം. നിലമ്പൂരിൽ ജയിച്ചതുകൊണ്ട് കേരളം ഭരിക്കുമെന്ന് പറയുന്നത് ശരിയല്ല. മോദിയുടെ പദ്ധതികൾ ഞങ്ങളുടെതാണെന്ന് മരുമകൻ പറഞ്ഞു നടക്കുന്നത് ജനങ്ങൾ വിശ്വസിക്കുന്നില്ലെന്നും രാജീവ് ചന്ദ്ര ശേഖർ.
ഭാരത് മാതാക്കെതിരെ പറയുന്ന ട്രാപ്പ് അവരൊരുക്കുന്നു, അതിൽ ബിജെപി പെടാൻ പോകുന്നില്ല. വികസനമാണ് ബിജെപി മുന്നോട്ടുവയ്ക്കുന്നത്. ഒരൊറ്റ സമുദായത്തിന്റെ വോട്ടു പിടിക്കാൻ കോൺഗ്രസും സിപിഎമ്മും മത്സരിക്കുന്നു. ബിജെപിയുടെ വികസന രാഷ്ട്രീയവും എൽഡിഎഫിന്റെയും യുഡിഎഫിന്റെതും അപകട രാഷ്ട്രീയവുമാണ്. ഈ രണ്ടു രാഷ്ട്രീയമാണ് കേരളത്തിൽ ഇപ്പോൾ ഉള്ളത്. പാർട്ടിയുടെ ദൗർബല്യമുള്ള മണ്ഡലം ആയിട്ടും നിലമ്പൂരിൽ പാർട്ടിയുടെ അധ്വാനം മികച്ചതായിരുന്നുവെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്ര ശേഖർ പറഞ്ഞു.
തൃശൂരിൽ നടക്കുന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിലാണ് പ്രതികരണം. ഭാരതാംബ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം ആയിരുന്നു ബിജെപി നേതൃയോഗം തുടങ്ങിയത്. അതേ സമയം മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഇതുവരെ നേതൃയോഗത്തിന് എത്തിയിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam