
തിരുവനന്തപുരം: വിഷു ദിനത്തിൽ ക്രൈസ്തവ വിശ്വാസികളെ വീട്ടിലേക്ക് ക്ഷണിച്ച് സൽക്കരിക്കാൻ ബിജെപി. ഈസ്റ്റർ ദിനത്തിൽ അരമനകളിലും വിശ്വാസികളുടെ വീട്ടിലേക്കും ബിജെപി നടത്തിയ സ്നേഹയാത്രയുടെ തുടർച്ചയാണിത്. വിഷുക്കൈനീട്ടവും നൽകും. പരസ്പരമുള്ള സൗഹൃദ കൂട്ടായ്മ എല്ലാ മാസവും നടത്താനാണ് ബിജെപിയുടെ തീരുമാനം. പെരുന്നാളിന് മുസ്ലീം വിശ്വാസികളുടെ വീടുകൾ സന്ദർശിക്കാനും ബിജെപി തീരുമാനമുണ്ട്.
ക്രൈസ്തവ സഭയുമായുള്ള ബന്ധം ഉറപ്പിക്കാൻ പ്രതി മാസ സമ്പർക്ക പരിപാടി നടത്താനാണ് ബിജെപിയുടെ തീരുമാനം. ഈസ്റ്റർ ദിനത്തിലെ സ്നേഹ യാത്രയുടെ തുടർച്ച ആയി വിശ്വാസികളുടെ വീടുകൾ ഓരോ മാസവും സന്ദർശിക്കാൻ ബിജെപി ഭാരവാഹി യോഗത്തിൽ തീരുമാനമായി. പെരുന്നാൾ ദിനത്തിൽ തെരഞ്ഞെടുത്ത മുസ്ലിം വിശ്വാസികളുടെ വീട് സന്ദർശിച്ചും ആശംസ നേരും. 25 ന് കൊച്ചിയിൽ നടക്കുന്ന 'യുവം' പരിപാടിയിൽ പങ്കെടുക്കാൻ 24 ന് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തും.അന്ന് മോദിയുടെ റോഡ് ഷോ നടത്തും. കേരളത്തിനുള്ള രണ്ട് വന്ദേ ഭാരത് ട്രെയിനുകളുടെ പ്രഖ്യാപനം പ്രധാനമന്ത്രി നടത്താനും സാധ്യത ഉണ്ട്.
Also Read: 'ക്രൈസ്തവരുടെ ആശങ്ക പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഇടപെടും'; കെ സി വേണുഗോപാല്‍
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam