
തൃശ്ശൂര്‍:സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ , ഗവര്‍ണര്‍ക്ക് പൂര്‍ണ പിന്തുണയുമായി ബിജെപി സംസ്ഥാന നേതൃത്വം രംഗത്ത്.ഗവർണർക്കെതിരായ ഭീഷണിയും വെല്ലുവിളിയും വിലപ്പോവില്ല. ഗവർണ്ണർക്കെതിരായി സി പി എം നീങ്ങിയാൽ മുഖ്യമന്ത്രിക്കെതിരെയും നീക്കമുണ്ടാകുമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ പറഞ്ഞു.സംസ്ഥാന തലവനായ ഗവർണർക്കെതിരെ ഗൂഢാലോചന നടത്തിയിട്ടും നടപടിയെടുത്തില്ല.ഗവർണറുടെ ആരോപണത്തിൽ എന്തുകൊണ്ട് അന്വേഷണില്ല?.ഭയമില്ലെങ്കിൽ എന്തുകൊണ്ടാണ് അന്വേഷിക്കാത്തത്.?ലോകായുക്തയുടെ കഴുത്തുഞെരിക്കാനും ചാൻസിലറുടെ പദവിയെടുത്തു കളയാനുമുള്ള നീക്കം ജനാധിപത്യത്തിന്‍റെ മരണമണിയാണ്.സിപിഎം സർക്കാർ നടത്തുന്നത് അസംബന്ധ നാടകമാണ്.2 നിയമഭേദഗതികൾ സംസ്ഥാന താത്പര്യങ്ങൾക്ക് വിരുദ്ധമാണ്..ബന്ധു നിയമനമടക്കമുള്ളവ ന്യായീകരിക്കാനാണ് ഗവർണർക്കെതിരായ ആക്രോശമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
കെ ടി ജലീലിന്‍റെ രാജ്യ വിരുദ്ധ പരാമർശത്തിൽ സർക്കാർ നടപടി എടുത്തില്ല.കോടതി ആവശ്യപ്പെട്ടിട്ടും ചോദ്യം ചെയ്യാനോ കേസെടുക്കാനോ തയാറാവുന്നില്ല..ജലീലിനെതിരെ സമരം ശക്തിപ്പെടുത്തേമ്ടിവരുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.വിഴിഞ്ഞത്തെ ആളുകളുടെ ആവശ്യം നിറവേറ്റുന്നതിൽ സർക്കാർ പരാജയപ്പെട്ടു.എന്നാൽ പദ്ധതിയേ വേണ്ടെന്ന സമരക്കാരുടെ നിലപാട് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഗവർണർ ആർഎസ്എസ് സേവകനായി മാറി പോയി; അദ്ദേഹത്തിന്‍റെ സമനില തെറ്റിയെന്നും ഇ പി ജയരാജന്‍
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ഗവർണർ ആഗ്രഹിച്ച എന്തോ നടന്നിട്ടില്ല. ഗവർണറുടെ സമനില തെറ്റിയിട്ടുണ്ട്. അദ്ദേഹത്തിന് എന്തോ സംഭവിച്ചിട്ടുണ്ട് എന്നും ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഗവർണർ സ്ഥാനത്ത് ഇരിക്കാൻ ആരിഫ് മുഹമ്മദ് ഖാന്‍ യോഗ്യനല്ല. ഗവർണർ ആർ എസ് എസ് സേവകനായി മാറി പോയി. ഗവർണറുടെ നിയമനം എന്തിന്‍റെ പ്രത്യുപകാരമാണ്. ഫർസീൻ മജീദ് ക്രിമിനൽ ആയതു കൊണ്ടാണ് ഭയം തോന്നുന്നത്. ക്രിമിനലുകൾക്ക് എങ്ങനെയാണ് പൊലീസ് സംരക്ഷണം നൽകുക.
വിഴിഞ്ഞത്ത് ചെയ്യാൻ കഴിയുന്നതെല്ലാം സർക്കാർ ചെയ്യുന്നുണ്ട്. സമരത്തിന്റെ രൂപം കാണുമ്പോൾ അത് മത്സ്യ തൊഴിലാളികൾക്ക് വേണ്ടിയാണോയെന്ന് സംശയിക്കുന്നു. കേരള ഗവർണർ അദ്ദേഹത്തിന്റെ പദവിയെ പറ്റി ചിന്തിക്കുന്നില്ല. ഇർഫാൻ ഹബീബി നെ തെരുവ് തെണ്ടിയെന്നാണ് ഗവർണർ വിളിച്ചത്. ഗവർണറെ അങ്ങനെ ആരെങ്കിലും തിരിച്ചു വിളിച്ചാലോ. സാധാരണ ആളുകൾ പോലും ഉപയോഗിക്കാത്ത പദമാണ് ഗവർണർ പറയുന്നത്. ഗവര്‍ണറുടെ വാക്കുകള്‍ തീരെ തരംതാണതാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു.