കാസർകോട് ബിഎൽഒ പുഴയിൽ ചാടി ജീവനൊടുക്കി; തൊഴിൽ പീഡനമാരോപിച്ച് വൻ പ്രതിഷേധം

Published : Mar 21, 2026, 12:51 PM IST
BLO

Synopsis

കാസർകോട് മൊഗ്രാലിൽ അധ്യാപകനും ബിഎൽഒയുമായ സവാദ് പുഴയിൽ ചാടി ജീവനൊടുക്കി. ജോലി സംബന്ധമായ സമ്മർദ്ദമാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണത്തിന് പുറമെ വകുപ്പുതല അന്വേഷണവും നടത്തുമെന്ന് അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്.

കാസർകോട്: കാസർകോട് മൊഗ്രാലിൽ ബിഎൽഒ പുഴയിൽ ചാടി ജീവനൊടുക്കി. മൊഗ്രാൽ പുത്തൂർ കടവത്ത് സ്വദേശി സവാദ് ആണ് മരിച്ചത്. ചെർക്കള സ്കൂളിലെ അധ്യാപകൻ കൂടിയായ ഇദ്ദേഹം ഇന്ന് രാവിലെ ഏഴരയോടെയാണ് പുഴയിൽ ചാടിയത്. രാവിലെ സവാദ് സഞ്ചരിച്ചിരുന്ന ബൈക്ക് മൊഗ്രാൽ പാലത്തിന് സമീപം കണ്ടെത്തിയിരുന്നു. ബൈക്ക് പാലത്തിൽ നിർത്തിവച്ച ശേഷം ഇദ്ദേഹം പുഴയിൽ ചാടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തിരച്ചിൽ നടത്തി. സവാദിനെ കണ്ടെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

ജോലി സംബന്ധമായ സമ്മർദ്ദമാണ് സവാദിൻ്റെ മരണത്തിന് കാരണമെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ബന്ധുക്കളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി. കാസർകോട് ജനറൽ ആശുപത്രിയിലാണ് പ്രതിഷേധം നടന്നത്. മരണത്തെക്കുറിച്ച് കൃത്യമായ അന്വേഷണം വേണമെന്ന ആവശ്യത്തിൽ പ്രതിഷേധക്കാർ ഉറച്ചുനിന്നു. പോലീസ് അന്വേഷണത്തിന് പുറമെ വകുപ്പുതല അന്വേഷണവും നടത്തുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പ്രതിഷേധക്കാർക്ക് ഉറപ്പുനൽകി. ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അന്വേഷണമുണ്ടാകുമെന്ന ഉറപ്പ് ലഭിച്ചതിനെ തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചു. 

മൃതദേഹം ആശുപത്രിയിലെ കാഷ്യാലിറ്റിയിൽ നിന്ന് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പോലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. ഇതിന് പിന്നാലെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. വ്യക്തിപരമായ കാരണങ്ങളാൽ ജീവനൊടുക്കുന്നുവെന്നാണ് കുറിപ്പിൽ വ്യക്തമാക്കിയതെന്ന് പൊലീസ് അറിയിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ വിമർശനവുമായി ശശി തരൂർ; ആയുധമാക്കി ബിജെപി
ഒരോ തവണ തോൽക്കുമ്പോഴും ശൈലജയ്ക്ക് പാര്‍ട്ടി പ്രമോഷൻ നൽകുമെന്ന് സണ്ണി ജോസഫ്; മറുപടിയുമായി കെകെ ശൈലജ