ആൾത്താമസമില്ലാത്ത വീട്ടില്‍ രക്തക്കറ, പ്രദേശത്ത് തിരഞ്ഞപ്പോൾ കാണാതായ യുവാവ് കിണറ്റില്‍ മരിച്ച നിലയിൽ, അസ്വാഭാവിക മരണത്തിന് കേസ്

Published : Jul 27, 2026, 02:09 PM IST
bloodstains lead to discovery of missing mans body in kollam

Synopsis

യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂയപ്പള്ളി കരിങ്ങന്നൂർ സ്വദേശി ഗോപാലകൃഷ്ണന്‍റെ മകൻ ചന്തുവിനെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

കൊല്ലം: യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂയപ്പള്ളി കരിങ്ങന്നൂർ സ്വദേശി ഗോപാലകൃഷ്ണന്‍റെ മകൻ ചന്തുവിനെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് ദിവസമായി ഇയാളെ കാണാനില്ലായിരുന്നു. വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ വ്യാപക തെരച്ചിലിനൊടുവിലാണ് മൃതശരീരം കണ്ടെത്തിയത്. ഇന്ന് രാവിലെ 9 മണിയോടെ തെരച്ചിലില്‍ ചന്തുവിന്‍റെ വീടിനടുത്തുള്ള കുന്നിൻമുകൾ എന്ന പ്രദേശത്തെ ആൾത്താമസമില്ലാത്ത ഒരു വീട്ടില്‍ രക്തക്കറ കണ്ടു. 

തുടർന്ന് സമീപവാസികൾ നടത്തിയ പരിശോധനയിലാണ് വീടിനോട് ചേർന്നുള്ള കാടു മൂടിയ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. പൂയപ്പള്ളി പൊലീസും ഫയർ ഫോഴ്‌സും ചേർന്നാണ് മൃതദേഹം കിണറ്റിൽ നിന്ന് പുറത്തെടുത്തത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി, പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം സംസ്കാരം നടത്തി. സംഭവത്തിൽ പൂയപ്പള്ളി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വ്യാജവാർത്തയിൽ നിയമനടപടി; 2 ഓൺലൈൻ മാധ്യമങ്ങൾക്ക് വക്കീൽനോട്ടീസയച്ച് പി കെ ശ്രീമതി, മറ്റ് മാധ്യമങ്ങൾക്ക് നാളെ അയക്കും
ഇതാണ് ഇന്ത്യയുടെ ആത്മാവ്, വയനാട്ടിലെ ജനങ്ങളെ വാനോളം പുകഴ്ത്തി പ്രിയങ്ക ഗാന്ധി; 'ദുരന്തമുഖത്ത് ഒറ്റക്കെട്ടായി നിലകൊണ്ടു'