
കണ്ണൂർ: ബിഎംഎസ് പ്രവര്‍ത്തകന്‍ വടക്കേചാലില്‍ വിനയനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി കുറ്റക്കാരനെന്ന് കോടതി. സിപിഎം പ്രവര്‍ത്തകന്‍ ജമീന്‍റവിടെ ബിജുവിനെയാണ് തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷ ഈ മാസം 12ന് വിധിക്കും. കേസില്‍ മറ്റ് ഏഴു പ്രതികളേയും വെറുതേ വിട്ടു. ടിപി വധക്കേസ് പ്രതി ടികെ രജീഷുള്‍പ്പെടെയുള്ളവരെയാണ് വെറുതെ വിട്ടത്. 2009 മാര്‍ച്ച് 12നാണ് വിനയനെ കൊലപ്പെടുത്തിയത്. ലോക്കൽ പൊലീസ് ആദ്യം പ്രതി ചേർത്ത ആറു പേരെ തുടരന്വേഷണത്തിൽ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കിയിരുന്നു. പിന്നീട് ടിപി ചന്ദ്രശേഖരൻ വധക്കേസിൽ അറസ്റ്റിലായ ടികെ രജീഷിനെ ചോദ്യം ചെയ്തപ്പോളാണ് കേസിൽ നിർണായക വിവരങ്ങൾ പൊലീസിന് കിട്ടിയത്. തുടർന്ന് ടികെ രജീഷുൾപ്പെടെ ഏഴു പേരെ കേസിൽ പ്രതി ചേർക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam