അഴിമുഖത്ത് ശക്തമായ തിര, മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരുന്ന വള്ളം അപകടത്തില്‍പ്പെട്ടു; തൊഴിലാളികൾക്ക് പരിക്ക്

Published : Aug 07, 2025, 08:44 AM IST
Boat accident

Synopsis

പരിക്കേറ്റ 2 പേരെ പെരുമാതുറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവേയാണ് അപകടം ഉണ്ടായത്. വള്ളത്തിൽ അഞ്ചു പേർ ഉണ്ടായിരുന്നു. എല്ലാവരെയും രക്ഷപ്പെടുത്തി. അഴിമുഖത്തെ ശക്തമായ തിരയാണ് അപകട കാരണം. 

പരിക്കേറ്റ 2 പേരെ പെരുമാതുറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അഞ്ചുതെങ്ങ് സ്വദേശികളായ നിക്സൺ, വിനീത്, എന്നിവർക്കാണ് പരിക്കേറ്റത്. അഞ്ചുതെങ്ങ് സ്വദേശി ഔസേപ്പിന്റെ ഉടസ്ഥമ തയിലുള്ള ഇൻഫാന്‍റ് ജീസസ്സ് എന്ന വള്ളമാണ് മറിഞ്ഞത്. ഒരാഴ്ചക്കിടെ ഉണ്ടാക്കുന്ന 6-ാമത്തെ അപകടമാണ്.

 

PREV
Read more Articles on
click me!

Recommended Stories

എസ്ഐആർ സമയം ഇനിയും നീട്ടണമെന്ന് ബിജെപി ഒഴികെയുള്ള പാര്‍ട്ടികള്‍; പരിശോധിക്കാൻ ഇനിയും സമയമുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ
ഒറ്റ ദിവസത്തിൽ നടപടിയെടുത്ത് കേന്ദ്രം, കൊല്ലത്ത് ദേശീയ പാത തകർന്നതിൽ കരാർ കമ്പനിക്ക് ഒരു മാസത്തെക്ക് വിലക്ക്; കരിമ്പട്ടികയിലാക്കാനും നീക്കം