
കൊച്ചി : ഹണി റോസ് നൽകിയ ലൈംഗികാതിക്ഷേപ കേസിൽ ബോബി ചെമ്മണ്ണൂർ അഴിക്കുള്ളിൽ. റിമാൻഡിലായ പ്രതിയെ വൈദ്യ പരിശോധനക്ക് ശേഷം കാക്കനാട് ജയിലിലേക്ക് മാറ്റി. പ്രതി കുറ്റം ചെയ്തിട്ടുണ്ടെന്ന് പ്രഥമ ദൃഷ്ട്യാ തന്നെ വ്യക്തമാകുന്നുവെന്നാണ് റിമാൻഡ് റിപ്പോർട്ടിലുളളത്. ലൈംഗികാതിക്രമം പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടെന്ന് വ്യക്തമാക്കിയ കോടതി, പ്രതി വ്യാപാര പ്രമുഖനാണെന്നും സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നുമുളള വാദം അംഗീകരിച്ചാണ് ജാമ്യം നിഷേധിച്ച് റിമാൻഡ് ചെയ്തത്.
ലൈംഗികാതിക്ഷേപ കേസ്: ബോബി ചെമ്മണ്ണൂരിന് തിരിച്ചടിയായത് ഹണി റോസ് നൽകിയ നിർണായക രഹസ്യ മൊഴി
സമ്മതമില്ലാതെ കടന്നുപിടിക്കുകയും, ലൈംഗിക ചുവയുള്ള പരാമർശങ്ങൾ നടത്തിയെന്നതും പ്രഥമദൃഷ്ട്യാ ബോധ്യമാകുന്നു. ഒന്നിലധികം തവണ കൈപിടിച്ച് കറക്കി. ദുരുദ്ദേശം വ്യക്തമാകുന്ന രീതിയിൽ പ്രതി സംസാരിച്ചു. പൊലീസിൽ പരാതി കൊടുക്കാൻ വൈകിയെന്ന വാദം നിലനിൽക്കില്ല. അതിനുള്ള കാരണം എന്തെന്ന് പരാതിക്കാരി വ്യക്തമാക്കിയിട്ടുണ്ട്. ജാമ്യപേക്ഷ പരിഗണിക്കുന്ന ഘട്ടത്തിൽ തെളിവുകളുടെ വിശദാംശങ്ങളിലേക്ക് കോടതി കടക്കുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി, ജാമ്യത്തിൽ ഇറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന വാദവും അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ ജാമ്യം അംഗീകരിക്കരുതെന്ന വാദവും അംഗീകരിച്ചു.
ബോബി ചെമ്മണ്ണൂര്‍ ജയിലിലേക്ക്; ലൈംഗികാധിക്ഷേപ കേസില്‍ ജാമ്യമില്ല, റിമാന്‍ഡില്‍
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam