'കനത്ത ഒഴുക്കില്‍ നീന്തി, നിയന്ത്രണം നഷ്ടമായി', ആലുവ പുഴയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെടുത്തു

Published : Aug 18, 2022, 09:52 PM IST
'കനത്ത ഒഴുക്കില്‍ നീന്തി, നിയന്ത്രണം നഷ്ടമായി', ആലുവ പുഴയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെടുത്തു

Synopsis

കനത്ത ഒഴുക്കില്‍ ഇറങ്ങി നീന്തിയതോടെയാണ് അഭിഷേകിന്   നിയന്ത്രണം നഷ്ടമായത്. ചൊവ്വാഴ്ചയാണ് അഭിഷേക് ആലുവ പുഴയിൽ കുളിക്കാനിറങ്ങിയത്.

കൊച്ചി: ആലുവ പുഴയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെടുത്തു. തുറവൂർ സ്വദേശിയായ പതിനേഴുകാരൻ അഭിഷേകിന്‍റെ മൃതദേഹം ഇന്ന് ഉച്ചയോടെയാണ് ആലുവ പുഴയിൽ പൊങ്ങിയത്. കനത്ത ഒഴുക്കില്‍ ഇറങ്ങി നീന്തിയതോടെയാണ് അഭിഷേകിന്   നിയന്ത്രണം നഷ്ടമായത്. ചൊവ്വാഴ്ചയാണ് അഭിഷേക് ആലുവ പുഴയിൽ കുളിക്കാനിറങ്ങിയത്.

മദ്യലഹരിയില്‍ വാക്കുതര്‍ക്കം: തലയടിച്ച് വീണ് വയോധികന്‍ മരിച്ചു, സഹോദരി പുത്രന്‍ പിടിയില്‍

വയനാട്: കാട്ടിക്കുളത്ത് മദ്യലഹരിയിൽ ബന്ധുക്കൾ തമ്മിലുണ്ടായ വാക്ക് തർക്കത്തിനിടെ മധ്യവയസ്കൻ മരിച്ചു. ചേലൂർ കൂപ്പ് കോളനിയിലെ മണിയാണ് മരിച്ചത്. സഹോദരി പുത്രനായ രാജ്മോഹനുമായുണ്ടായ വാക്ക് തർക്കത്തിനിടെ മണി തലയിടിച്ച് വീണ് മരിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും  ജീവൻ രക്ഷിക്കാനായില്ല. പ്രതി രാജ് മോഹനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുനെല്ലി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി. മരിച്ച മണിയും രാജ്മോഹനും തമ്മിൽ ഏറെ നാളായി കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ  കോടതിയിൽ ഹാജരാക്കും. ഇയാൾ ഇതിന് മുൻപ് ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

'ട്രെയിനിൽ ബിസ്ക്കറ്റിൽ മയക്കുമരുന്ന് നൽകി കവർച്ച', ശത്രുഘനന്‍ പിടിയില്‍; സംഘാംഗങ്ങൾക്ക് പിന്നാലെ പൊലീസ്

ട്രെയിൻ യാത്രക്കാർക്ക് മയക്കുമരുന്ന് നൽകി മോഷണം നടത്തുന്ന സംഘത്തിലെ ഒരാളെ പൊലീസ് പിടികൂടി. ബിഹാർ സ്വദേശി ശത്രുഘനെയാണ് റെയിൽവേ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ബുധനാഴ്ച തിരുവനന്തപുരത്ത് നിന്നും ദില്ലിയിലേക്ക് പോയ ഒരു കുടുബത്തിന് ബിസ്ക്കറ്റിൽ മയക്കുമരുന്ന് നൽകി കവർച്ച ചെയ്തിരുന്നു. ഈ കേസിന്‍റെ അന്വേഷണത്തിലാണ് മുഖ്യപ്രതിയായ ശത്രുഘനനെ പൊലീസ് പിടികൂടിയത്. ആലപ്പുഴയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.

PREV
Read more Articles on
click me!

Recommended Stories

'ബസ്സിൽ തുടങ്ങി സൗഹൃദം, 'അങ്കിളിന്റെ' പെരുമാറ്റം ഹൃദ്യമായിരുന്നു'; ചതി അറിഞ്ഞില്ല, അക്ഷർധാമിൽ ഫോണും വാച്ചുമടക്കം 1.8 ലക്ഷത്തിന്റെ മുതൽ കവര്‍ന്നു
സുരേഷ് ഗോപിക്കെതിരെ മന്ത്രി ആര്‍ ബിന്ദു; 'നുണകള്‍ മാത്രം പ്രചരിപ്പിക്കാൻ മണ്ഡലത്തിലേക്ക് എത്തുന്ന എംപിയായി മാറി'