
ദില്ലി: ബിജെപി ദേശീയ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് കെ സുരേന്ദ്രൻ ദേശീയ സെക്രട്ടറിയാകും. അനിൽ ആൻ്റണി ദേശീയ സെക്രട്ടറിയായി തുടരും. സ്മൃതി ഇറാനി ദേശീയ ജനറൽ സെക്രട്ടറിയാകും. രാം മാധവ്, താരിഖ് മൻസൂർ എന്നിവർ ഉപാധ്യക്ഷന്മാരുടെ പട്ടികയിലുണ്ട്. അതേസമയം, ദേശീയ വൈസ് പ്രസിഡൻ്റ് സ്ഥാനത്തുനിന്ന് എ പി അബ്ദുള്ളക്കുട്ടിയെ മാറ്റി. ബി എൽ സന്തോഷ് സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറിയായി തുടരും. ഹേമന്ത് ജോഷിയാണ് യുവമോർച്ച അധ്യക്ഷൻ.
ബിജെപി സാമൂഹിക മാധ്യമ കൺവീനർ അമിത് മാളവ്യയെ മാറ്റി ദീപക് മസ്കെയെ പുതിയ കൺവീനർ ആക്കി. മാധ്യമ വിഭാഗം നേതൃസ്ഥാനത്ത് അനിൽ ബലൂനി തുടരും. പ്രദീപ് ഭണ്ഡാരിയാണ് സഹ കൺവീനർ. ആം ആദ്മി പാർട്ടി വിട്ട സന്ദീപ് പഥകും ദേശീയ സെക്രട്ടറി പട്ടികയിലുണ്ട്. നിതിൻ നബീൻ ബിജെപി അധ്യക്ഷനായി ചുമതലയേറ്റ് എട്ട് മാസം പിന്നിട്ടിട്ടും പുതിയ ടീം രൂപീകരിക്കാത്തതിൽ പാർട്ടിക്കുള്ളിൽ അതൃപ്തി തുടരുകയായിരുന്നു. അനുഭവ പരിചയമുള്ള നേതാക്കളെ നിർത്തിക്കൊണ്ടും പുതിയ നേതാക്കളെ ഉൾപ്പെടുത്തിക്കൊണ്ടുമാണ് പുതിയ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam