
കണ്ണൂർ: കണ്ണൂർ ചെറുകുന്ന് തറയിൽ ബിജെപി പ്രാദേശിക നേതാവ് വിജു നാരായണന്റെ വീടിന് നേരെ ബോംബേറ്. ഇന്ന് പുലർച്ചയാണ് ആക്രമണം ഉണ്ടായത്. സിപിഎം പ്രവർത്തകരാണ് ബോംബെറിഞ്ഞതെന്ന് വിജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അനധികൃതമായി സൂക്ഷിച്ച വെടിമരുന്ന് ശേഖരം പൊട്ടിത്തെറിച്ച് കഴിഞ്ഞമാസം ഒരാൾ മരിച്ച പ്രദേശമാണിത്.
ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് വിജു നാരായണന്റെ വീടിന് നേരെ ബോംബേറ് ഉണ്ടായത്. വലിയ ശബ്ദം കേട്ടാണ് വീട്ടുകാർ പുറത്തേക്ക് വന്നത്. അപ്പോൾ ജനലിന്റെ പാളി തകർന്നിട്ടുണ്ടായിരുന്നു. കൂടാതെ, വീടിന്റെ പരിസരത്തുനിന്നും ബോംബിന്റെ ചില അവശിഷ്ടങ്ങളും കണ്ടെത്തി. പ്രദേശത്ത് വലിയ രാഷ്ട്രീയ സംഘർഷങ്ങളൊന്നും നിലവിലില്ല. പക്ഷേ, കഴിഞ്ഞ ദിവസം ആർഎസ്എസിന്റെ നൂറാം വാർഷികത്തിന്റെ ഒരു ബാനർ കീറിയതുമായി ബന്ധപ്പെട്ട് ചെറിയ അസ്വാരസ്യം നിലനിൽക്കുന്ന സാഹചര്യത്തിലാണ് വീടിന് നേരെ ബോംബേറ് ഉണ്ടായിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam