ഡ്രോൺ ക്യാമറയ്ക്ക് പകരം കുപ്പിവെള്ളം; ഫേസ്ബുക്ക് പേജ് വഴിയുള്ള ഓൺലൈൻ ഷോപ്പിംഗിൽ യുവാവിന് പണം നഷ്ടമായി

Published : Jul 26, 2026, 05:58 PM IST
drone water bottle

Synopsis

'ഇൻ്റോ ഗാഡ്‌ജെറ്റ്സ്' എന്ന ഫേസ്ബുക്ക് പേജിൽ നിന്നാണ് യുവാവ് ഡ്രോൺ ഓർഡർ ചെയ്തത് .ഇതു വഴി യുവാവിന് 2200 രൂപയാണ് നഷ്ടമായത്. മൂന്ന് ദിവസത്തിനുള്ളിൽ ഡെലിവറി ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് ആദ്യം കൊറിയർ ചാർജായി 200 രൂപയും പിന്നീട് പാർസൽ ലഭിച്ച ശേഷം ബാക്കി 2000 രൂപയും യുവാവ് നൽകുകയായിരുന്നു.

പാലക്കാട്: ഫേസ്ബുക്കിൽ റീൽ കണ്ട് ഡ്രോൺ ക്യാമറ ഓർഡർ ചെയ്ത പാലക്കാട് ഒറ്റപ്പാലം പനമണ്ണ സ്വദേശിയായ യുവാവിന് കിട്ടിയത് രണ്ട് കുപ്പിവെള്ളം. 'ഇൻ്റോ ഗാഡ്‌ജെറ്റ്സ്' എന്ന ഫേസ്ബുക്ക് പേജിൽ നിന്നാണ് യുവാവ് ഡ്രോൺ ഓർഡർ ചെയ്തത് .ഇതു വഴി യുവാവിന് 2200 രൂപയാണ് നഷ്ടമായത്. 

മൂന്ന് ദിവസത്തിനുള്ളിൽ ഡെലിവറി ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് ആദ്യം കൊറിയർ ചാർജായി 200 രൂപയും പിന്നീട് പാർസൽ ലഭിച്ച ശേഷം ബാക്കി 2000 രൂപയും യുവാവ് നൽകുകയായിരുന്നു. എന്നാൽ പാർസൽ പൊട്ടിച്ച് നോക്കിയപ്പോഴാണ് താൻ കബളിപ്പിക്കപ്പെട്ട വിവരം മനസ്സിലായത്. സംഭവത്തിൽ യുവാവ് ഒറ്റപ്പാലം പൊലീസിൽ പരാതി നൽകി. ഇത്തരം ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും വെരിഫൈഡ് അക്കൗണ്ടുകളിൽ നിന്ന് മാത്രം ഓർഡറുകൾ ചെയ്യണമെന്നും പൊലീസ് കർശന മുന്നറിയിപ്പ് നൽകി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഡ്രൈവിങ് ടെസ്റ്റ്; മുൻ മന്ത്രി ഗണേഷ് കുമാറിന്‍റെ ഉത്തരവ് അടിമുടി തിരുത്തി യുഡിഎഫ് സർക്കാർ, സ്ലോട്ടുകളുടെ എണ്ണം കൂട്ടി
പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ 'മാസ്റ്റർപ്ലാൻ' പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രി, കോടതി ഇടപെടലിന് പിന്നാലെ അതിവേഗ നടപടി