മരണവീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം, രണ്ട് സ്ത്രീകളും സംഘത്തിൽ; പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു

Published : Jun 21, 2025, 08:11 AM IST
Shibin,Swathi,Hima

Synopsis

വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതുകൾ വീട്ടിലുള്ളവരെ അക്രമിച്ച് പരിക്കേല്‍പ്പിച്ചു.

തൃശൂർ: നാട്ടികയിൽ മരണ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടുകാരെ അക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ സ്റ്റേഷൻ റൗഡികളായ രണ്ട് യുവതികളടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചാമക്കാല സ്വദേശി ഷിബിൻ (22), വലപ്പാട് കരയാമുട്ടം സ്വദേശി സ്വാതി (28), വലപ്പാട് സ്വദേശി ഹിമ (25) എന്നിവരെയാണ് വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. നാട്ടിക സ്വദേശി സുധീർ എന്നയാളുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി വീടിനുള്ളിലുണ്ടായിരുന്ന സുധീറിനെയും സഹോദരൻ സുബൈർ, ഷിബിന എന്നിവരെയും ആക്രമിച്ച് പരിക്കേൽപിച്ച കേസിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു.

ഇവര്‍ വലപ്പാട് പൊലീസ് സ്റ്റേഷനിൽ കവർച്ച കേസിൽ കൂട്ടുപ്രതികളായിരുന്നു. ഹിമ, സ്വാതി എന്നിവർ കാപ്പ പ്രകാരം 6 മാസക്കാലത്തേക്ക് കൊടുങ്ങല്ലൂർ ഡിവൈഎസ്പി ഓഫീസിൽ ഒപ്പ് വയ്ക്കുന്നതിനുള്ള നടപടി നേരിട്ട് വരുന്നവരാണ്. ഇവർ വലപ്പാട് പൊലീസ് സ്റ്റേഷനിൽ കവർച്ച, വീടുകയറി ആക്രമണം, അടിപിടി എന്നിവ അടക്കം മൂന്ന് ക്രിമിനൽ കേസുകളിലെ പ്രതികളാണ്.

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം