എലപ്പുള്ളി ബ്രൂവറി: ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമി തരം മാറ്റാൻ ഒയാസിസ് കമ്പനി നൽകിയ അപേക്ഷ ആർ‍ഡിഒ തള്ളി

Published : Feb 07, 2025, 02:26 PM ISTUpdated : Feb 07, 2025, 05:49 PM IST
എലപ്പുള്ളി ബ്രൂവറി: ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമി തരം മാറ്റാൻ ഒയാസിസ് കമ്പനി നൽകിയ അപേക്ഷ ആർ‍ഡിഒ തള്ളി

Synopsis

എലപ്പുള്ളിയിലെ ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമിയെ തരം മാറ്റാനുള്ള അപേക്ഷയാണ് തള്ളിയത്. പാലക്കാട് ആര്‍ഡിഒയാണ് ഒയാസിസ് കമ്പനിയുടെ അപേക്ഷ തള്ളിയത്.

തിരുവനന്തപുരം: പാലക്കാട് എലപ്പുള്ളി മദ്യ നിർമ്മാണ ശാലയ്ക്കായി ഭൂമി തരം മാറ്റത്തിന് ഒയാസിസ് കമ്പനി നൽകിയ അപേക്ഷ തള്ളി. എലപ്പുള്ളിയിലെ ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമിയെ തരം മാറ്റാനുള്ള അപേക്ഷയാണ് പാലക്കാട് ആര്‍ഡിഒ തള്ളിയത്. നാല് ഏക്കറിൽ നിർമ്മാണ പ്രവർത്തനത്തിന് ഇളവ് വേണമെന്നും ഭൂവിനിയോഗ നിയമത്തിൽ ഇളവ് വേണമെന്നുമായിരുന്നു ആവശ്യം.

കൃഷി സ്ഥലം ഒഴിവാക്കിയാണ് സർക്കാരിന് മാസ്റ്റർ പ്ലാൻ സമർപ്പിച്ചിരുന്നതെന്ന് ഒയാസിസ് കമ്പനി പറയുന്നു. അതനുസരിച്ചാണ് സർക്കാരിൽ നിന്ന് പ്രാഥമിക അനുമതി ലഭിച്ചത്. ഏതൊക്കെ കൃഷിയിടം എന്ന് കൃത്യമായി മാർക്ക് ചെയ്തിരുന്നു. കൃഷി സ്ഥലത്ത് യാതൊരു നിർമ്മാണ പ്രവർത്തനവും നടത്തില്ലെന്നും കമ്പനി പറയുന്നു. എലപ്പുള്ളിയിൽ 24 ഏക്കർ ഭൂമിയാണ് ഒയാസിസ് കമ്പനി വാങ്ങിയത്. ഇതിൽ നാല് ഏക്കർ ഭൂമി ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതാണെന്ന് പരാതി ഉയർന്നിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
click me!

Recommended Stories

നടിയെ ആക്രമിച്ച കേസിൽ പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കുമോ ? പൾസർ സുനി അടക്കം 6 പ്രതികളുടെ ശിക്ഷ നാളെ, തെളിഞ്ഞത് ബലാത്സംഗമടക്കം കുറ്റം
ഇന്ന് വിധിയെഴുതും: തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടത്തിൽ ഏഴ് ജില്ലകൾ, ആവേശത്തിൽ മുന്നണികൾ