തിരുവനന്തപുരത്ത് പൊലീസ് പട്രോളിംഗ് വാഹനത്തിൽ നിന്നും കൈക്കൂലിപ്പണം പിടികൂടി

Published : Apr 07, 2022, 04:47 PM IST
തിരുവനന്തപുരത്ത് പൊലീസ് പട്രോളിംഗ് വാഹനത്തിൽ നിന്നും കൈക്കൂലിപ്പണം പിടികൂടി

Synopsis

 13,960 രൂപയാണ് വിജിലൻസ് സംഘം പിടികൂടിയത്. വാഹനത്തിലുണ്ടായിരുന്ന ഗ്രേഡ് എസ്.ഐയും ഡ്രൈവറും ചേര്‍ന്നാണ് പണം പിരിച്ചത് എന്നാണ് വിജിലൻസ്  പറയുന്നത്. 

തിരുവനന്തപുരം: പൊലീസ് പട്രോളിംഗ് വാഹനത്തിൽ നിന്നും കൈക്കൂലി പണം കണ്ടെത്തി. പാറശ്ശാലയിലെ പട്രോളിംഗ് വാഹനത്തിൽ നിന്നുമാണ് വിജിലൻസ് സംഘം പണം പിടികൂടിയത്. 13,960 രൂപയാണ് വിജിലൻസ് സംഘം പിടികൂടിയത്. വാഹനത്തിലുണ്ടായിരുന്ന ഗ്രേഡ് എസ്.ഐയും ഡ്രൈവറും ചേര്‍ന്നാണ് പണം പിരിച്ചത് എന്നാണ് വിജിലൻസ്  പറയുന്നത്. പാറശ്ശാല പൊലീസ് സ്റ്റേഷനിലെ വാഹനമാണിത്. അതിര്‍ത്തി കടന്നു വരുന്ന വാഹനങ്ങളിൽ നിന്നാണ് രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ചേ‍ര്‍ന്ന് പണപ്പിരിവ് നടത്തിയതെന്നും വിജിലൻസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഗ്രേഡ് എസ് ഐ ജ്യോതിഷ് കുമാർ . ഡ്രൈവർ അനിൽ കൂ മാർ എന്നിവരാണ് വാഹനങ്ങളിൽ നിന്നും പണം പിരിച്ചത് ഇന്നലെ രാത്രിയാണ് ഇവരുടെ പട്രോളിംഗ് വാഹനത്തിൽ നിന്നും പണം വിജിലൻസ് പിടികൂടിയത്. ഇവര്‍ക്കെതിരെ വകുപ്പ് തല നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. 
 

PREV
Read more Articles on
click me!

Recommended Stories

താൻ വല്ലാത്തൊരു സമാധാനക്കേടിലാണ്, അതുകൊണ്ട് പെൺകുട്ടിയെ വിധി വന്നശേഷം വിളിച്ചിട്ടില്ലെന്ന് നടൻ ലാൽ; 'അറിയാവുന്ന പുതിയ കാര്യങ്ങൾ കൂടി ഉണ്ടെങ്കിൽ പറയും'
ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയിൽ ആദ്യ പ്രതികരണവുമായി മുകേഷ് എംഎൽഎ; 'ഒരു നിരപരാധിയും ശിക്ഷിക്കപ്പെടാൻ പാടില്ല'