കെ സുരേന്ദ്രനും സി കെ ജാനുവിനും എതിരായ കോഴക്കേസ്; ശബ്ദരേഖയിൽ സംസാരിച്ചത് താനല്ല; ആരോപണങ്ങൾ നിഷേധിച്ച് ഗണേഷ്

By Web TeamFirst Published Jul 9, 2021, 8:46 PM IST
Highlights

പ്രസീതയുടെ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണ്. ശബ്ദരേഖയിൽ സംസാരിച്ചത് താനല്ലെന്നും എൻ ഗണേഷ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് മൊഴി നൽകി. 
 

വയനാട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും സി കെ ജാനുവും എതിരായ കോഴക്കേസിൽ‍ ആരോപണങ്ങൾ നിഷേധിച്ച് പാർട്ടി  സംഘടനാ സെക്രട്ടറി എൻ ഗണേഷ്. കോഴ നൽകാൻ ഇടനില നിന്നിട്ടില്ല എന്ന് ഗണേഷ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകി.

പ്രസീതയുടെ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണ്. ശബ്ദരേഖയിൽ സംസാരിച്ചത് താനല്ലെന്നും എൻ ഗണേഷ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് മൊഴി നൽകി. 

കോഴ വിവാദം ഉന്നയിച്ച ജെആർപി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട് എം ഗണേഷുമായുള്ള ശബ്ദരേഖ പുറത്തുവിട്ടിരുന്നു. സികെ ജാനു തന്നെ വിളിച്ചിരുന്നെന്നും കാര്യങ്ങളെല്ലാം ശരിയാക്കിയെന്നും ഗണേഷ് പറയുന്നതും ശബ്ദരേഖയിലുണ്ട്. ബത്തേരിയിലെ തെര‍ഞ്ഞെടുപ്പ് പ്രവർത്തനത്തിന് 25 ലക്ഷം രൂപ നൽകാൻ  എം ഗണേഷിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് കെ സുരേന്ദ്രൻ  പറയുന്നതിന്റെ ശബ്ദരേഖയും നേരത്തെ പുറത്തുവന്നിരുന്നു. ഇതേ തുടർന്നാണ് ​ഗണേഷിനെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് വിളിപ്പിച്ചത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!