മാല മോഷ്ടിച്ചെന്നാരോപിച്ച് സഹോദരിയെ തല്ലിച്ചതച്ചു; കേസെടുത്തപ്പോൾ ട്വിസ്റ്റ്, വ്യാജപരാതി കടം തിരിച്ചു നൽകാതിരിക്കാനുള്ള അടവ്

Published : Jul 10, 2026, 08:35 AM IST
woman attack case

Synopsis

മാല മോഷ്ടിച്ചെന്നാരോപിച്ചു യുവതിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ സഹോദരനും, ഭാര്യക്കുമെതിരെ പൊലീസ് കേസെടുത്തു. യുവതിയുടെ സഹോദരനായ ജയ്സൺ, ഭാര്യ റെയിന എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

കൊച്ചി: മാല മോഷ്ടിച്ചെന്നാരോപിച്ചു യുവതിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ സഹോദരനും, ഭാര്യക്കുമെതിരെ പൊലീസ് കേസെടുത്തു. യുവതിയുടെ സഹോദരനായ ജയ്സൺ, ഭാര്യ റെയിന എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പറവൂർ നന്ദികുളങ്ങരയിൽ ആണ് സംഭവം. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.

മാല പിന്നീട് കട്ടിലിനടിയിൽ നിന്ന് കണ്ടെത്തിയിരുന്നു. എന്നാൽ കേസെടുത്തപ്പോഴാണ് സംഭവത്തിലെ ട്വിസ്റ്റ് പുറത്തുവരുന്നത്. ഇത് മുക്കുപണ്ടം ആണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. സഹോദരിക്ക് നൽകാനുള്ള ഒരു ലക്ഷം രൂപ നൽകാതിരിക്കാൻ ഉള്ള വ്യാജ പരാതി ഉണ്ടാക്കാനാണ് പ്രതിശ്രമിച്ചതെന്നും പൊലീസ് കണ്ടെത്തി. യുവതിയെ സഹോദരനും ഭാര്യയും ചേർന്ന് ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചടയമംഗലത്ത് കെഎസ്ആർടിസി ബസിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
കോറോ ഹെൽത്തിലെ കൂട്ട പിരിച്ചുവിടൽ; ഇന്ന് നി‌ർണായക ചർച്ച, അനുകൂല തീരുമാനം പ്രതീക്ഷിച്ച് തൊഴിലാളികൾ