ലഹരി വിൽപ്പന പൊലീസിൽ അറിയിച്ചു, സഹോദരങ്ങൾക്ക് നേരെ ആക്രമണം

Published : Aug 12, 2025, 11:17 PM IST
drugs

Synopsis

സഹോദരങ്ങളായ സൽമാൻ, സുൽത്താൻ എന്നിവർക്ക് പരിക്കേറ്റു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ലഹരി വിൽപ്പന നടക്കുന്നുണ്ടെന്ന വിവരം പൊലീസിൽ അറിയിച്ചതിന് യുവാക്കൾക്ക് നേരെ ആക്രമണം. വർക്കലയിലാണ് സംഭവം. ശ്രീനിവാസപുരം സ്വദേശിയായ കണ്ണൻ ആണ് ആക്രമിച്ചത്. സംഭവത്തിൽ സഹോദരങ്ങളായ സൽമാൻ, സുൽത്താൻ എന്നിവർക്ക് പരിക്കേറ്റു. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ തടഞ്ഞു നിർത്തി വെട്ടുകത്തി കൊണ്ടാണ് ആക്രമിച്ചത്. കണ്ണന്‍റെ നേതൃത്വത്തിലുളള ലഹരിവിൽപ്പന യുവാക്കൾ പൊലീസിൽ അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് ആക്രമണം നടത്തിയത്.

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം