വാടകക്കെട്ടിടത്തിൽ ഷീറ്റ് കെട്ടി, തർക്കം കേസായി കോടതിയിലെത്തി; കോഴിക്കോട് കെട്ടിട ഉടമയ്ക്ക് വ്യാപാരിയുടെ മർദനമേറ്റെന്ന് പരാതി

Published : Sep 17, 2025, 05:47 PM IST
Building Owner beaten by Tenant at Kozhikode

Synopsis

കോഴിക്കോട് കെട്ടിട ഉടമയ്‌ക്ക് വാടകക്കാരനായ വ്യാപാരിയുടെ മർദനമേറ്റെന്ന് പരാതി. കുറ്റ്യാടിയിലെ കെട്ടിടത്തിൽ ഉടമയുടെ അനുവാദമില്ലാതെ ഷീറ്റ് കെട്ടിയതിനെ ചൊല്ലിയുള്ള തർക്കം കോടതിയിലെത്തിയതാണ് അടിപിടിയിൽ കലാശിച്ചത്

കോഴിക്കോട്: കെട്ടിട ഉടമയെ വ്യാപാരി മര്‍ദ്ദിച്ചതായി പരാതി. കുറ്റ്യാടി തെക്കേക്കര ബില്‍ഡിംഗ് ഉടമ മുഹമ്മദലിക്കാണ് മര്‍ദ്ദനമേറ്റത്. കെട്ടിടത്തില്‍ കൊപ്രാ കച്ചവടം നടത്തുന്ന പൊയിലങ്കി അലിക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. കെട്ടിടത്തിൽ ഉടമയുടെ സമ്മതമില്ലാതെ ഷീറ്റ് കെട്ടിയതിലുള്ള തർക്കമാണ് അടിയിൽ കലാശിച്ചതെന്നാണ് വിവരം.

മുഹമ്മദലിയുടെ സമ്മതമില്ലാതെ കെട്ടിടത്തില്‍ വാടകക്കാരനായ പൊയിലങ്കി അലി ഷീറ്റ് സ്ഥാപിച്ചിരുന്നു. ഇത് പൊളിച്ചുമാറ്റണമെന്ന് അലിയോട് മുഹമ്മദലി ആവശ്യപ്പെട്ടു. എന്നാൽ അലി ഇതിന് വിസമ്മതിച്ചു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലുണ്ടായ തര്‍ക്കം നിലനില്‍ക്കുന്നതിനിടെ അലിക്ക് മുഹമ്മദലി വക്കീൽ നോട്ടീസ് അയച്ചു. എന്നാൽ അലി നോട്ടീസ് കൈപ്പറ്റാതെ തിരിച്ചയച്ചു. ഇതോടെ കോടതി ഏര്‍പ്പെടുത്തിയ കമ്മീഷന്‍ പരിശോധന നടത്താനായി കടയിലെത്തി.

ഈ സമയത്താണ് മർദനമേറ്റതെന്ന് മുഹമ്മദലി പറയുന്നു. കെട്ടിടത്തില്‍ ഇരിക്കുകയായിരുന്ന മുഹമ്മദലിയെ അലി ഓടിവന്ന് മര്‍ദിച്ചെന്നാണ് പരാതി. പിടിച്ചുമാറ്റാന്‍ ശ്രമിച്ച അതിഥി തൊഴിലാളിയെയും അക്രമിച്ചതായി പരാതിയില്‍ പറയുന്നു. മുഹമ്മദലി കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. അതേസമയം കെട്ടിട ഉടമ നിരന്തരം വാടക വര്‍ധിപ്പിച്ച് കച്ചവടക്കാരെ ബുദ്ധിമുട്ടിക്കുകയാണെന്ന് വ്യാപാരികള്‍ പറഞ്ഞു. കച്ചവടക്കാര്‍ക്കെതിരെ ഒഴിപ്പിക്കല്‍ ഭീഷണി മുഴക്കി ഇപ്പോള്‍ കേസ് കൊടുത്തിരിക്കുകയാണെന്നും അവര്‍ ആരോപിച്ചു.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ കേസ്: രാഹുൽ ഈശ്വർ ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യ ഹർജി പിൻവലിച്ചു
ഡിസംബറില്‍ കൈനിറയെ അവധികൾ, ക്രിസ്മസ് അവധിക്കാലത്തിനും ദൈർഘ്യമേറും, അറിയേണ്ടതെല്ലാം