
തൃശൂർ: തൃശൂർ ഒല്ലൂർ സെന്ററിൽ കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് മർദനം. ഗതാഗത കുരുക്കിൽ ബസ് ക്രമം തെറ്റിച്ചതാണ് പ്രകോപനത്തിന് കാരണമായത്. മൂന്ന് യുവാക്കളാണ് ഡ്രൈവറെ ആക്രമിച്ചത്. സംഭവത്തിൽ ലോറി ഡ്രൈവർ മർഷുദ്, ക്ലീനർ മിന്നാ, ബൈക്കിൽ വന്ന തൈക്കാട്ടുശ്ശേരി സ്വദേശി വിജിത്ത് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവറെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ആക്രമണത്തിൽ ഡ്രൈവർ തൊടുപുഴ സ്വദേശിയായ അബ്ദുൽ ഷുക്കൂറിന് പരിക്കേറ്റു.
അതേസമയം, മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. തൊടുപുഴയിൽ നിന്ന് തൃശൂരിലേക്ക് വരികയായിരുന്നു കെഎസ്ആർടിസി ബസ്. ഇന്നലെ ഒല്ലൂരിൽ പള്ളിപ്പെരുന്നാളായത് കൊണ്ട് ആ ഭാഗത്ത് വലിയൊരു ഗതാഗതക്കുരുക്ക് ഉണ്ടായിരുന്നു. ബസ് ക്രമം തെറ്റിച്ച് വന്നതോട് കൂടി എതിരെ വന്ന ബൈക്കിലെത്തിയ യുവാവ് ബൈക്ക് നിർത്തുകയും ഡ്രൈവറെ വലിച്ചിറക്കുകയുമായിരുന്നു. ഇതിനൊപ്പം ലോറിയിൽ വന്ന രണ്ടു യുവാക്കൾ കൂടി സംഭവസ്ഥലത്തേക്കെത്തി. തുടർന്ന് മൂന്നുപേരും കൂടി ഡ്രൈവർ തൊടുപുഴ സ്വദേശിയായ അബ്ദുൽ ഷുക്കൂറിനെ മർദ്ദിക്കുകയായിരുന്നു. ബസ്സിൽ നിന്നും വലിച്ചിറക്കി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഹെൽമറ്റ് കൊണ്ടുൾപ്പെടെ മർദനമേറ്റ ഷുക്കൂറിനെ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകുന്നേരത്തോടെ ഡിസ്ചാർജ്ജ് ചെയ്യുകയും ചെയ്തു.
'സഖാവായത് കൊണ്ടാണോ വിനായകന് ഇളവ്'; ക്ലിഫ് ഹൗസില്‍ നിന്ന് നിര്‍ദേശമുണ്ടായോയെന്ന് ഉമ തോമസ്
ദൃശ്യങ്ങൾ പുറത്തുവന്നതിന്റെ അടിസ്ഥാനത്തിൽ മൂന്ന് യുവാക്കളേയും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.
മിന്നലേറ്റ് കേള്‍വിശക്തി പോകുമോ? മിന്നലില്‍ നിന്ന് സുരക്ഷിതരാകാൻ ശ്രദ്ധിക്കേണ്ടത്...
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam