
പാലക്കാട് : പന്നിയങ്കരയിൽ അമിത ടോൾ (Panniyankara Toll Plaza) ഈടാക്കുന്നുവെന്നാരോപിച്ച സ്വകാര്യ ബസുകൾ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. തൃശ്ശൂരിൽ നിന്നും പാലക്കാട്-ഗോവിന്ദാപുരം, കൊഴിഞ്ഞാന്പാറ, മീനാക്ഷിപുരം, വണ്ടിത്താവളം, -മംഗലംഡാം റൂട്ടുകളിലെ 150-ഓളം സ്വകാര്യ ബസുകളാണ് സമരത്തിൽ പങ്കെടുക്കുന്നത്.
ടോൾ പിരിവുമായി ബന്ധപ്പെട്ട് ബസുടമകളുടെ റിലേ നിരാഹാര സമരം ഒരാഴ്ച്ച പിന്നിടുന്ന സാഹചര്യത്തിലാണ് അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങിയത്. അതേസമയം പ്രശ്നപരിഹാരത്തിന് ദേശീയപാതാ അതോറിറ്റി അധികൃതരും ജനപ്രതിനിധികളും ബസുടമകളും ഇന്ന് തിരുവനന്തപുരത്ത് ചർച്ച നടത്തും. ശനിയാഴ്ച കേന്ദ്രമന്ത്രി വി. മുരളീധരന്റെ നേതൃത്വത്തിൽ ദേശീയപാതാ അതോറിറ്റി അധികൃതരുമായി ചർച്ച നടന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നത്തെ ചർച്ച.
പന്നിയങ്കര ടോൾ പ്ലാസയിൽ പ്രതിഷേധം; ടോളിനായി തടഞ്ഞിട്ട ബസുകൾ യാത്രക്കാർ കടത്തിവിട്ടു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam