വ്യാജരേഖകൾ നൽകി ബിസിനസ് വായ്പ ; സിപിഎം നിയന്ത്രണത്തിലുള്ള ഇരിവേരി സഹകരണ ബാങ്കിൽ ഒരു കോടിയുടെ വായ്പാ തട്ടിപ്പ്

Published : Jul 16, 2024, 03:20 PM IST
വ്യാജരേഖകൾ നൽകി ബിസിനസ് വായ്പ ; സിപിഎം നിയന്ത്രണത്തിലുള്ള ഇരിവേരി സഹകരണ ബാങ്കിൽ ഒരു കോടിയുടെ വായ്പാ തട്ടിപ്പ്

Synopsis

വ്യാജരേഖ ചമച്ചതിനും വഞ്ചനാക്കുറ്റത്തിനുമാണ് കേസ്. സംഭവത്തില്‍ മാനേജരെയും സെക്രട്ടറിയെയും ബാങ്ക് സസ്പെൻഡ് ചെയ്തു

കണ്ണൂര്‍: കണ്ണൂരിൽ സിപിഎം നിയന്ത്രണത്തിലുളള ഇരിവേരി സർവീസ് സഹകരണ ബാങ്കിൽ ഒരു കോടി രൂപയുടെ വായ്പാ തട്ടിപ്പ്. ഒരു വ്യക്തിക്ക് വേണ്ടി പത്ത് ലക്ഷത്തിന്‍റെ പത്ത് ബെനാമി വായ്പകൾ ഒരേ ദിവസം അനുവദിച്ചത് കണ്ടെത്തിയതോടെ രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. വ്യാജരേഖകൾ നൽകിയാണ് വായ്പ നൽകിയതെന്നാണ് കണ്ടെത്തൽ. 2019ൽ അനുവദിച്ച ബിസിനസ് വായ്പകളിലാണ് ഇരിവേരി സഹകരണ ബാങ്കിൽ ക്രമക്കേട് കണ്ടെത്തിയത്.

പത്ത് ലക്ഷം രൂപ പത്ത് പേർക്ക്  ബിസിനസ് വായ്പയായി അനുവദിച്ചു. വായ്പ ലഭിച്ചവരെല്ലാംഅഞ്ചരക്കണ്ടിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ്. ഒരേ ദിവസം, അതേ സ്ഥാപനത്തിന്‍റെ രേഖകളിൻമേൽ എല്ലാ വായ്പയും പാസാക്കുകയായിരുന്നു. സ്ഥാപന ഉടമ രാഗേഷിനാണ് ആകെ ഒരു കോടിയുടെ വായ്പ കൈമാറിയത്. തിരിച്ചടവ് മുടങ്ങിയതോടെ പുതിയ ഭരണസമിതി നടത്തിയ പരിശോധനയിൽ ക്രമക്കേട് തെളിഞ്ഞു. ലൈസൻസ് രേഖകളടക്കം വ്യാജമായി നൽകിയാണ് വായ്പ പാസാക്കിയതെന്ന്  കണ്ടെത്തി.

ഒരു കോടി രൂപയും കൈപ്പറ്റിയത് സ്വകാര്യ സ്ഥാപനത്തിലെ മാനേജരാണെന്നും വ്യക്തമായി. ഇതോടെ ഭരണസമിതി പ്രസിഡന്‍റ് പൊലീസിൽ പരാതി നൽകി. വായ്പയെടുത്ത പത്ത് പേരും ചട്ടവിരുദ്ധ വായ്പ അനുവദിച്ചതിന് മാനേജരും സെക്രട്ടറിയും സിപിഎമ്മിന്‍റെ തന്നെ മുൻ ഭരണസമിതി അംഗങ്ങളും പ്രതികളായി. വ്യാജരേഖ ചമച്ചതിനും വഞ്ചനാക്കുറ്റത്തിനുമാണ് കേസ്. മാനേജരെയും സെക്രട്ടറിയെയും ബാങ്ക് സസ്പെൻഡ് ചെയ്തു. വായ്പ അനുവദിച്ച സമയത്തെ ബാങ്ക് പ്രസിഡന്‍റ് സിപിഎം ഉന്നത നേതാവിന്‍റെ ബന്ധുകൂടിയാണ്. ഭരണസമിതി അറിയാതെ ഇത്രയും തുക വായ്പ നൽകാൻ കഴിയില്ലെന്നിരിക്കെ ജീവനക്കാരെ ബലിയാടാക്കിയെന്ന് ആക്ഷേപവുമുണ്ട്.

ആർത്തലച്ചൊഴുകുന്ന പുഴയ്ക്ക് നടുവിൽ സ്ത്രീയടക്കം നാലംഗ സംഘം; അതിസാഹസിക രക്ഷാദൗത്യത്തിനൊടുവിൽ ജീവിതത്തിലേക്ക്

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

2027 സെൻസസിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം, 11,718 കോടി രൂപ ചെലവിൽ നടത്തണം; വീടുകളുടെ പട്ടിക തയ്യാറാക്കുന്നത് 2026 ഏപ്രിലിൽ തുടങ്ങും
ലൈംഗികാതിക്രമ കേസ്; ചലച്ചിത്ര സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദ് മുൻകൂർ ജാമ്യാപേക്ഷ നൽകി