'ലഹരിക്കേസുകളിൽ എക്സൈസിന് അലംഭാവം', കുറ്റകൃത്യങ്ങളിൽ നടപടിയെടുക്കുന്നതിൽ വീഴ്ചയെന്ന് സിഎജി റിപ്പോർട്ട്

Published : Feb 24, 2026, 10:11 PM IST
Excise department

Synopsis

ലഹരിക്കേസുകളിൽ കുറ്റപത്രം സമര്‍പ്പിക്കുന്നതിലും കാലതാമസമുണ്ട്. അബ്കാരി കേസുകളിലെ ശിക്ഷാ നിരക്ക് 10 ശതമാനം മാത്രമാണ്. ഈ അലംഭാവം ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നു.

തിരുവനന്തപുരം: ലഹരി മരുന്ന് കുറ്റകൃത്യങ്ങളിൽ നടപടിയെടുക്കുന്നതിൽ എക്സൈസ് വകുപ്പിന് അലംഭാവമാണെന്നും വീഴ്ച പറ്റിയെന്നും സിഎജി റിപ്പോർട്ട്. 1596 കേസുകളിൽ എൻഡിപിഎസ് പ്രകാരം കേസെടുക്കാനുള്ള വകുപ്പ് ഉണ്ടായിട്ടും നടപടിയെടുത്തില്ലെന്നാണ് സിഎജി നിയമസഭയിൽ വച്ച റിപ്പോർട്ടിലെ കണ്ടെത്തൽ. ഇന്‍റലിജന്‍സ് വിവരങ്ങളിൽ പകുതിയിൽ മാത്രമാണ് എക്സൈസ് നടപടിയെടുത്തത്. ചിലത് പൊതുവായുള്ളതാണെന്ന് മാത്രമെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നത്. കുറെ പരാതികൾ ദുരുദ്ദേശത്തോടെയുള്ളതെന്നാണ് സര്‍ക്കാര്‍ വാദം.

എന്നാൽ വിശദീകരണം തള്ളിയെ സിഎജി പൊതുജനങ്ങളുടെ ഭൂരിഭാഗം പരാതികളിലും നടപടിയില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കുറഞ്ഞ അളവിൽ ലഹരിമരുന്നുമായി പിടികൂടുന്ന കേസുകളിൽ, ലഹരിയുടെ ഉറവിടമോ വിതരണക്കാരെയോ കണ്ടെത്താൻ അന്വേഷണം നടക്കുന്നില്ല. ലഹരിക്കേസുകളിൽ കുറ്റപത്രം സമര്‍പ്പിക്കുന്നതിലും കാലതാമസമുണ്ട്. അബ്കാരി കേസുകളിലെ ശിക്ഷാ നിരക്ക് 10 ശതമാനം മാത്രമാണ്. ഈ അലംഭാവം ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നു.

ഒരു ജില്ലയിൽ ഇന്ന് മറ്റൊരു ജില്ലയിലേക്ക് കള്ള് കൊണ്ടുപോകുന്നതിനുള്ള അധിക പെർമിറ്റ് ഫീസ് ആയി 8.31 കോടി ഈടാക്കുന്നതിലും വീഴ്ചയെന്നും റിപ്പോർട്ടിൽ പറയുന്നു. ഡയറക്ടർ ബോർഡ് പുനഃസംഘടനയുടെ മറവിൽ വിദേശമദ്യ ലൈസൻസ് കൈമാറ്റം ചെയ്തത് മൂലം 64.00 ലക്ഷം കുറവും കള്ള് ഷാപ്പുകളുടെ അധിക വാർഷിക വാടക ഈടാക്കുന്നതിൽ 43 കോടിയുടെ വരുമാനഷ്ടവും സിഎജി റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രതിപക്ഷ നേതാവിന് 102കാരിയായ കർഷകയുടെ അപേക്ഷ; 'അഞ്ച് ഏക്കർ വരുന്ന വയലുകളിൽ പൊക്കാളി കൃഷി വിളവെടുപ്പിന് സാഹചര്യം ഒരുക്കണം'
രാത്രികാല കാഴ്ചകൾക്ക് പുതുഭംഗി, കൊച്ചിക്ക് വീണ്ടുമൊരു 'കവര്' കാലം