
കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ പി ഉണ്ണികൃഷ്ണൻ അവാർഡ് ഏഷ്യാനെറ്റ് ന്യൂസ് പ്രിൻസിപ്പൽ കറസ്പോണ്ടന്റ് ജോഷി കുര്യന്. പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. ആൾക്കൂട്ട കൊലപാതകങ്ങളെ കുറിച്ചുള്ള അന്വേഷണ പരമ്പരക്കാണ് അവാർഡ്. 2018 നവംബർ ഒമ്പത് മുതൽ പതിനാല് വരെയാണ് ഏഷ്യാനെറ്റ് ന്യൂസിൽ പരമ്പര സംപ്രേഷണം ചെയ്തത്.
മുതിർന്ന മാധ്യമപ്രവർത്തകരായ എൻ പി രാജേന്ദ്രൻ, ടി കെ രാമകൃഷ്ണൻ, സിനിമാ നിരൂപകൻ ചെലവൂർ വേണു എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് ജേതാവിനെ നിർണയിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam