കസ്റ്റമർ കെയറിൽ നിന്നാണ് വിളിക്കുന്നത്... ഒന്ന് സൂക്ഷിച്ചോ എന്ന് ആഭ്യന്തര മന്ത്രാലയം; പുതിയ ഇ-സിം കാർഡ് ആക്ടിവേഷൻ തട്ടിപ്പ്

Published : Sep 06, 2025, 11:57 AM ISTUpdated : Sep 06, 2025, 11:58 AM IST
SIM CARD

Synopsis

ഇ-സിം ആക്ടിവേഷൻ എന്ന പേരിൽ വ്യാപകമായ തട്ടിപ്പ് നടക്കുന്നതായി മുന്നറിയിപ്പ്. മൊബൈൽ നമ്പർ വഴി അക്കൗണ്ടിലെ പണം തട്ടിയെടുക്കുന്നതാണ് രീതി. സൈബർ സുരക്ഷ ഉറപ്പാക്കാൻ നിർദേശങ്ങൾ പാലിക്കുക.

തിരുവനന്തപുരം: പ്രമുഖ ടെലികോം കമ്പനികളുടെ ഇ-സിം കാർഡ് ആക്ടിവേഷൻ എന്ന പേര് വ്യാപകമായ തട്ടിപ്പ് നടക്കുന്നു. വെറും മൊബൈൽ നമ്പറിലൂടെ മാത്രം അക്കൗണ്ടിലെ മുഴുവൻ പണവും തട്ടിപ്പുകാർ നിമിഷനേരം കൊണ്ട് കവരും എന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ് ദേശീയ ആഭ്യന്തരമന്ത്രാലയവും ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്‍ററും.

ഇരയുടെ മൊബൈൽ നമ്പർ സേവനദാതാവിന്‍റെ കസ്റ്റമർ കെയറിൽ നിന്നാണെന്ന വ്യാജേന തട്ടിപ്പുകാർ വിളിക്കുന്നതാണ് തുടക്കം. തന്ത്രപരമായി ഇ-സിം എടുക്കുന്നതിനായി ഇരയെ സമ്മതിപ്പിക്കുകയും ഇ-സിം ആക്ടീവേഷൻ റിക്വസ്റ്റ് സ്വീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്യും. അപേക്ഷ സ്വീകരിക്കപ്പെടുന്നതോടെ ഇരയുടെ സിം കാർഡിന് നെറ്റ്‌വർക്ക് നഷ്ടമാകുന്നു ഒപ്പം തട്ടിപ്പുകാരുടെ പക്കലുള്ള ഇ-സിം പ്രവർത്തനക്ഷമമാകുകയും ചെയ്യുന്നു.

ഇതോടെ കോളുകൾ, മെസേജുകൾ, ഒടിപി മുതലായവ തട്ടിപ്പുകാർക്ക് ലഭിക്കുന്നു. തുടർന്ന് ബാങ്ക് അക്കൗണ്ടിലെ പണം മുഴുവനായി പിൻവലിക്കുന്നു. ഇത്തരത്തിലുള്ള സൈബർ ചതികളിൽ വീഴാതിരിക്കാനായി കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കണമെന്നാണ് നിര്‍ദേശം. പരിചിതമല്ലാത്ത നമ്പറുകളിൽ നിന്നുള്ള കോളുകളും മെസേജുകളും ഒഴിവാക്കുക. വിശ്വസനീയമായ സ്രോതസ്സുകളിൽ നിന്നുള്ള ലിങ്കുകൾ മാത്രം തുറക്കുക.

ഇ-സിം സേവനങ്ങൾക്കായി സേവനദാതാക്കളുടെ ഔദ്യോഗിക കസ്റ്റമർ കെയർ മാത്രം ഉപയോഗിക്കുക. മൊബൈൽ നെറ്റ്‌വർക്ക് നഷ്ടമായാൽ ഉടൻ തന്നെ ബാങ്കുമായി ബന്ധപ്പെട്ട് അക്കൗണ്ട് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക.

ഇത്തരത്തിലുള്ള തട്ടിപ്പുകൾ പറ്റി ബോധവാന്മാരായിരിക്കുക. അടിയന്തരമായും നിർബന്ധമായും ആവശ്യങ്ങൾക്ക് പ്രതികരിക്കണമെന്ന് പറഞ്ഞ് തട്ടിപ്പുകാർ സമ്മർദ്ധത്തിലാക്കാൻ ശ്രമിക്കുന്നതിൽ വീഴാതിരിക്കുക. ഇത്തരത്തിലുള്ള തട്ടിപ്പിനെ കുറിച്ച് വിവരം ലഭിക്കുകയോ തട്ടിപ്പിന് ഇരയാവുകയോ ചെയ്താൽ പരമാവധി ഒരു മണിക്കൂറിനകം വിവരം 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന വെബ്സൈറ്റ് മുഖേനയോ സൈബർ പൊലീസിനെ അറിയിക്കണം.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണ സംഭവം: അടിയന്തിര അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി
40 ശതമാനം കമ്മീഷൻ ഭരണം, കേന്ദ്ര ഫണ്ട് ദുരുപയോഗം, തിരുവനന്തപുരം കോർപ്പറേഷനെതിരെ കേന്ദ്ര അന്വേഷണം വരും: ബിജെപി